
ചെന്നൈ: സൂപ്പര്‍താരം സൂര്യയുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുന്നത്. എന്നാൽ താൻ രാഷ്ട്രീയത്തിലേക്കില്ലേക്ക് നടൻ സൂര്യ വ്യക്തമാക്കി. കക്ഷി രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി സൂര്യ രാഷ്ട്രീയ പ്രവേശന റിപ്പോർട്ടുകൾ തള്ളി വാർത്താക്കുറിപ്പ് പുറത്തിറക്കി. ആരാധകകൂട്ടായ്മ യോഗത്തിൽ ഭാരവാഹിയുടെ പ്രതികരണം ചർച്ച ആയതിനു പിന്നാലെയാണ് സൂര്യ ഔദ്യോഗികമായി വിശദീകരണം നൽകിയത്. ‘കാലവും സമയവും ആയാൽ സൂര്യയെ തടയാനാകില്ലെന്നും സാഹചര്യം അനുകൂലം ആകുമ്പോൾ സൂര്യ നയിക്കു’മെന്ന് ആയിരുന്നു സൂര്യ ഫാൻസ് അസോസിയേഷൻ ഭാരവാഹിയുടെ പ്രസംഗം. പിന്നീട് ഇത് ഔദ്യോഗിക നിലപാട് അല്ലെന്ന് സൂര്യ ആരാധക കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആരാധക സംഘടനയുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ണായക പരാമര്‍ശങ്ങൾ തമിഴ്നാട്ടിൽ പുതിയ അഭ്യൂഹങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. അഖിലേന്ത്യ സൂര്യ തലൈമൈ നര്‍പണി ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുടെ ഔദ്യോഗിക ആലോചനാ യോഗത്തിലായിരുന്നു കാലവും ദൈവവും എല്ലാം തീരുമാനിച്ചുകഴിഞ്ഞുവെന്നും സൂര്യ ഒരു ജനനായകനായി മാറുന്നത് തടയാന്‍ ഇനി ആര്‍ക്കും കഴിയില്ലെന്നും ജില്ലാ ഭാരവാഹി പ്രസംഗിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളും ഈ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയുണ്ടായി. ഇതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും വൈറലായതോടെ വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് എന്ന ചർച്ച ഉയർന്നത്. ഇതോടെയാണ് താരം തന്നെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ