Latest Videos

പൂര്‍ത്തിയാക്കിയ കങ്കുവയ്‍ക്ക് വീണ്ടും ഷൂട്ടിംഗ്?, ചിത്രത്തിന്റെ അപ്‍ഡേറ്റില്‍ അമ്പരന്ന് സൂര്യയുടെ ആരാധകര്‍

By Web TeamFirst Published Apr 7, 2024, 6:15 PM IST
Highlights

കങ്കുവയുടെ സര്‍പ്രൈസ് അപ്‍ഡേറ്റും പുറത്ത്.

സൂര്യയുടെ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കങ്കുവ.  കുറച്ചായി കങ്കുവയുടെ തിരക്കുകളിലുമാണ് സൂര്യ. സൂര്യക്ക് വൻ പ്രതീക്ഷയുള്ള ഒരു ചിത്രവുമാണ് കങ്കുവ. സിരുത്തൈ ശിവ സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന കങ്കുവ എന്ന പുതിയ സിനിമയുടെ അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്.

മിക്കവാറും സൂര്യയുടെ കങ്കുവയ്‍ക്ക് രണ്ടാം ഭാഗമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. നിര്‍മാതാവ് ധനഞ്‍ജയൻ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് അത്തരമൊരു സൂചനയിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഞങ്ങള്‍ കങ്കുവയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ഏകദേശം മൂന്ന് ദിവസങ്ങളില്‍ ചിത്രീകരണം ബാക്കിയുണ്ടെന്നും അത് രണ്ടാം ഭാഗം സൂചിപ്പിക്കുന്നതാകുമെന്നുമാണ് ധനഞ്‍ജയൻ വ്യക്തമാക്കിയത്.

വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കിട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു . തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ വ്യക്തമാക്കി.

സൂര്യ വിവിധ കാലങ്ങളിലുള്ള കഥാപാത്രമായിട്ടും ചിത്രത്തില്‍ എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് നൂറിലധികം ഡാൻസര്‍മാര്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. തിരക്കഥ എഴുതുന്നതും സിരുത്തൈ ശിവയാണ്. വെട്രി പളനിസ്വാമിയാണ് സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൂര്യ നായകനാകുന്ന കങ്കുവയുടെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദും ആണ്.

Read More: രജനികാന്തിനൊപ്പം ഫഹദും മഞ്ജുവും നിര്‍ണായക കഥാപാത്രങ്ങളില്‍, വേട്ടൈയന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!