
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ(mk stalin) അഭിനന്ദിച്ച് സൂര്യയും(surya) ജ്യോതികയും(jyothika). നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയതിനായിരുന്നു ഇരുവരും മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ കാലാങ്ങളായി തുടരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്ന് സൂര്യ ട്വിറ്റ് ചെയ്തു.
പ്രവൃത്തിയിലെ സത്യമാണ് നീതി. അത് നിങ്ങള്‍ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആളുകളുടെ പ്രശ്നങ്ങള്‍ കഴിയുന്ന രീതിയില്‍ പരിഹരിച്ചും നടപടികള്‍ ഉടനെടുത്തും നേതൃത്വം എന്നത് ഒരു പദവി മാത്രമല്ലെന്ന് സ്റ്റാലിൻ തെളിയിച്ചെന്നും ജ്യോതിക പറഞ്ഞു.
'അംബേദ്കര്‍ മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്. നമ്മള്‍ ഇന്ത്യക്കാരാണ്, ആദ്യമായും ആത്യന്തികമായും'. അദ്ദേഹത്തിന്റെ വിശ്വാസം യാഥാര്‍ത്ഥ്യമാക്കുന്നതിന് നന്ദി. താങ്കളുടെ ഭരണത്തിലും ഉടനടിയെടുക്കുന്ന നടപടികളിലും ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒരു പൗരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, ദിവ്യയുടെയും ദേവിന്റെയും അമ്മ എന്ന നിലയ്ക്ക് കൂടിയാണ് ഇത് പറയുന്നത്. വരുന്ന തലമുറയ്ക്ക് പ്രചോദനമായിരിക്കുന്നതിനും നന്ദി,' ജ്യോതിക കുറിച്ചു.
ചെങ്കല്‍പേട്ട് ജില്ലയിലെ മാമല്ലപുരത്ത് നരിക്കുറവ, ഇരുള സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയില്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. പ്രദേശത്ത് അങ്കണവാടിയും, സ്‌കൂളുകളും അടക്കം മുനിസിപ്പല്‍ പബ്ലിക് ഫണ്ട് സ്‌കീമില്‍ 10 കോടിയുടെ വികസന പദ്ധതികള്‍ എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. പട്ടയങ്ങള്‍ക്കൊപ്പം തിരിച്ചറിയല്‍ രേഖകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍, ഭവനനിര്‍മ്മാണത്തിനുള്ള ബോണ്ടുകള്‍, ക്ഷേമ പദ്ധതി കാര്‍ഡുകള്‍, പരിശീലന ഉത്തരവുകള്‍, വായ്പകള്‍ എന്നിവയും വിതരണം ചെയ്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ