
പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'(Hridayam). നീണ്ട ഒരിടവേളയ്ക്ക് ശേഷമുള്ള പ്രണവിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകരും. ചിത്രത്തിലെ 'ദര്‍ശന' സോംഗ് (Darshana Song) ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രണവിന്റെ വിനയത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമെല്ലാം നേരത്തെ പല താരങ്ങളും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രണവിനൊപ്പം 21ാം നൂറ്റാണ്ടില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ അഭിഷേക് രവീന്ദ്രന്‍(abhishek raveendran).
പൊതുവെ ഷൈ ആയ പ്രണവിന്റെ മറ്റൊരു മുഖം കണ്ടതിനെ കുറിച്ചും പ്രണവ് എന്ന വ്യക്തിയോട് തനിക്ക് തോന്നിയ ബഹുമാനത്തെ കുറിച്ചുമെല്ലാം അഭിഷേക് പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അഭിഷേക് രവീന്ദ്രന്‍റെ വാക്കുകൾ
പേഴ്‌സണലി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് പ്രണവ്. അയാളെപ്പോലെ ആവണമെന്ന് തോന്നിക്കുന്ന ഒരുപാട് ഗുണങ്ങളുള്ള മനുഷ്യനാണ്. പത്ത് മിനുട്ട് പ്രണവിനോട് സംസാരിച്ചാല്‍ നമ്മള്‍ അഹങ്കാരിയാണെന്ന് തോന്നുന്ന രീതിയിലുള്ള സ്വഭാവ സവിശേഷത ഉള്ളയാളാണ് പ്രണവ്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ പറ്റിയത് വലിയ സന്തോഷമാണ്. ഒട്ടും ഫേക്ക് അല്ലാത്ത, കള്ളത്തരം കാണിക്കാത്ത, നമ്മളെ സുഖിപ്പിക്കാനായി ഒന്നും പറയാത്ത നമ്മള്‍ സുഖിപ്പിച്ചു പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറല്ലാത്ത ആളാണ് പ്രണവ്. എന്നെ സംബന്ധിച്ച് അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിങ് ഒരു അനുഭവം തന്നെയായിരുന്നു.
പ്രണവ് മോഹന്‍ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ
നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്. നമ്മള്‍ ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുണ്ട്. എന്നാല്‍ പ്രണവിന്റെ കൈയില്‍ ഒരു ഗിറ്റാര്‍ ഉണ്ടെങ്കില്‍, പ്രണവ് ഒരു കംഫര്‍ട്ടബിള്‍ സ്‌പേസില്‍ ആണെങ്കില്‍ പെട്ടെന്ന് ആ ക്രൗഡിനെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. മലയാളികള്‍ക്കിടയില്‍ ഒരുപക്ഷേ, ലാല്‍ സാറിന്റെ മകന്‍ എന്നുള്ളതുകൊണ്ട് ഒന്നു പതുങ്ങിയിരിക്കുന്നതാണ്. ഒരിക്കൽ ഗോവയില്‍ ഷൂട്ട് നടക്കുന്നതിനിടെ കുറേ വിദേശികളൊക്കെ ഇരിക്കുന്ന സമയത്ത് പ്രണവിന്റെ മറ്റൊരു ഫേസ് കണ്ടിട്ടുണ്ട്. പ്രണവ് പെട്ടെന്ന് തന്നെ ഗിറ്റാര്‍ ഒക്കെ എടുത്ത് ചുറ്റുമുള്ള ഫോറിനേഴ്‌സെല്ലാം തന്നിലേക്ക് അട്രാക്ടഡ് ആകുന്ന രീതിയിലുള്ള പെര്‍ഫോമന്‍സ് ചെയ്യുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
Kurup Movie |'പ്രിയപ്പെട്ട ചാലു ചേട്ടാ'; കുറുപ്പിന് ആശംസയുമായി പ്രണവ്; മറുപടിയുമായി ദുൽഖർ
നമ്മള്‍ ശ്രദ്ധിക്കാന്‍ വേണ്ടി ഒരാള്‍ ഒരു കാര്യം ചെയ്യുന്നത് നമുക്ക് മനസിലാകും. നമ്മള്‍ മലയാളികള്‍ ഭയങ്കര ബുദ്ധിയുള്ളവരാണല്ലോ. നമ്മള്‍ കാണാന്‍ വേണ്ടി ഒരാള്‍ ഒരു കാര്യം ചെയ്യുന്നതും അയാള്‍ അറിഞ്ഞു ചെയ്യുന്നതും തമ്മില്‍ ഭയങ്കര വ്യത്യാസം ഉണ്ട്. അത്തരത്തിലുള്ള ഒരു പാട് സന്ദര്‍ഭങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ