
നടി ഗോപിക അനിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിത്രമാണ് സുമതിവളവ്. ഇപ്പോളിതാ ചിത്രം കണ്ടതിനു ശേഷം മിനിസ്ക്രീൻ താരവും ഗോപികയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായ സ്വപ്‍ന ട്രീസ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. ഗോപിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്വപ്‍നയുടെ പോസ്റ്റ്. സ്വപ്‍നയുടെ മകളെയും ചിത്രങ്ങളിൽ കാണാം.
''നിന്നെയോർത്ത് ഞാൻ എത്രയധികം അഭിമാനിക്കുന്നുവെന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ല ഗോപൂ. നിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതു കാണുന്നതും നിന്നെ ബിഗ് സ്ക്രീനിൽ കാണുന്നതുമെല്ലാം സന്തോഷമാണ്. ഇതെല്ലാം നീ അർഹിക്കുന്നതാണ്, ഇതിനപ്പുറവും. സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ'', സ്വപ്‍ന ട്രീസ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് സുമതി വളവ്. വിഷ്‍ണു ശശിശങ്കർ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്.
അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്‍മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ