ശ്വേത മേനോന് പിന്തുണയുമായി ​ഗണേഷ് കുമാർ; 'ശ്വേതക്കെതിരായ കേസ് പ്രശസ്തിക്കുവേണ്ടി, സിനിമകളുടെ പേരിൽ കേസെടുക്കരുത്'

Published : Aug 09, 2025, 05:30 PM IST
K B Ganesh Kumar  Shwetha

Synopsis

ശ്വേതക്കെതിരായ കേസ് പത്രത്തിൽ പേര് വരാനുള്ള നീക്കമാണ്. അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

കൊച്ചി: നടി ശ്വേത മേനോനെതിരായ കേസിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ശ്വേതക്കെതിരായ കേസ് പത്രത്തിൽ പേര് വരാനുള്ള നീക്കമെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല. അമ്മ സ്ത്രീകൾക്കെതിരായ സംഘടനയാണെന്ന ധാരണ മാറാൻ സ്ത്രീകൾ അധികാരത്തിലേക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകൾ വരണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾക്കെതിരായ സംഘടന എന്ന പരിവേഷം അമ്മയ്ക്കുണ്ടായിരുന്നു. അത് മാറാൻ സ്ത്രീകൾ അധികാരത്തിലേക്ക് എത്തേണ്ടതുണ്ട്. അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ലെന്നും സ്ത്രീകൾ അധികാര സ്ഥാനത്തേക്ക് എത്തുമ്പോൾ ഇങ്ങനെ ഉണ്ടാകാറുണ്ടെന്നും കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.

കുക്കുവിനെതിരെ ഉയർന്ന ആരോപണത്തെ കുറിച്ചും മെമ്മറി കാർഡിനെക്കുറിച്ചും അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുക്കു ഭരണസമിതി അംഗമല്ല, പിന്നെ അവരെങ്ങനെ മെമ്മറി കാർഡ് കൈകാര്യം ചെയ്യും. ഇപ്പോൾ ഇത്തരം ഒരു ആരോപണം ഉന്നയിച്ചതിന് പിന്നിൽ ദുരുദ്ദേശം ഉണ്ടാകും. മെമ്മറി കാർഡിനെ പറ്റി ആദ്യമായാണ് കേൾക്കുന്നതെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. അമ്മ തെരഞ്ഞെടുപ്പിൽ സമയം കിട്ടിയാൽ വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രതിനായകന്‍റെ വിളയാട്ടം ഇനി ഒടിടിയില്‍; 'കളങ്കാവല്‍' സ്ട്രീമിംഗ് പ്രഖ്യാപിച്ചു
റിലീസിന് 10 ദിവസം ശേഷിക്കെ അപ്രതീക്ഷിത പ്രഖ്യാപനം; 'ജനനായകന്' കേരളത്തില്‍ തിരിച്ചടി