Swara Bhaskar :'വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ സഹിക്കില്ല'; നടി സ്വര ഭാസ്കറിന് വധഭീഷണിക്കത്ത്

Published : Jun 29, 2022, 08:05 PM ISTUpdated : Jun 29, 2022, 08:07 PM IST
Swara Bhaskar :'വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ സഹിക്കില്ല'; നടി സ്വര ഭാസ്കറിന് വധഭീഷണിക്കത്ത്

Synopsis

കത്ത് ലഭിച്ചതിന്  പിന്നാലെ സ്വര ഭാസ്‌കർ രണ്ട് ദിവസം മുമ്പ് വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്. വെർസോവയിലെ നടിയുടെ വസതിയിലേക്കാണ് കത്ത് ലഭിച്ചത്.  കത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. കത്ത് ലഭിച്ചതിന്  പിന്നാലെ സ്വര ഭാസ്‌കർ രണ്ട് ദിവസം മുമ്പ് വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, അജ്ഞാതരായ ആളുകൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ സഹിക്കില്ലെന്നും ഹിന്ദിയിൽ എഴുതിയ കത്തിൽ പരാമർശിക്കുന്നതായി പൊലീസ് പറഞ്ഞു. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍