ദ ഗോട്ടിനായി തിരുവനന്തപുരത്ത്, സെല്‍ഫി ഫോട്ടോ ക്ലാസാക്കി വിജയ്

Published : Mar 20, 2024, 03:54 PM ISTUpdated : Mar 24, 2024, 08:25 PM IST
ദ ഗോട്ടിനായി തിരുവനന്തപുരത്ത്, സെല്‍ഫി ഫോട്ടോ ക്ലാസാക്കി വിജയ്

Synopsis

നടൻ ദളപതി വിജയ്‍യുടെ ചിത്രം ദ ഗോട്ട് തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുകയാണ്.

വിജയ് നായകനായി ഇനിയെത്താനുള്ള ചിത്രം ദ ഗോട്ടാണ്. ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും നടക്കുകയാണ്. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. തിരുവനന്തപുരത്ത് ആരാധകര്‍ക്കൊപ്പം വിജയ്‍യെടുത്ത സെല്‍ഫി ഫോട്ടോ വമ്പൻ ഹിറ്റായിരിക്കുകയാണ്

കേരളത്തിലെത്തിയ വിജയ്‍യ്‍ക്ക് ലഭിച്ച സ്വീകരണത്തിന്റെ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. കേളത്തിലും വലിയ ആരാധകരുള്ള ഒരു താരവുമാണ് ദളപതി വിജയ്. വിജയ്‍യുടെ ലിയോയാണ് തമിഴ് സിനിമകളുടെ കളക്ഷനില്‍ കേരള ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്തും ഉള്ളത്. ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ടാണ് കേരളത്തിലടക്കമുള്ള ആരാധകര്‍ ഇനി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയുടെ സംഗീതത്തിലുള്ള ദ ഗോട്ടിന്റെ അപ്‍ഡേറ്റിനായി അധികം കാത്തിരിക്കേണ്ടേന്ന് വെങ്കട് പ്രഭു വ്യക്തമാക്കിയിട്ടുണ്ട്.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: കങ്കുവയില്‍ പ്രതീക്ഷ നിറച്ച് ആ ഒടിടി വമ്പൻമാര്‍, ഡീല്‍ റെക്കോര്‍ഡ് തുകയ്‍ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്