'പങ്കാളിയില്ലാത്ത വിഷമം ഉണ്ടായിട്ടില്ല, ഇതാണ് ഇപ്പോൾ ഏറ്റവും നല്ല ജീവിതം'; മനസു തുറന്ന് തെസ്‍നി ഖാൻ

Published : Jun 24, 2026, 10:07 AM IST
Thesni Khan

Synopsis

'കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാൻ പറ്റൂ എന്നൊക്കെ വെറുതെ തോന്നുകയാണ്'.

മലയാള സിനിമയിൽ കോമഡി വേഷങ്ങളിലൂടെ സുപരിചിതയായി മാറിയ നടിയാണ് തെസ്‌നി ഖാൻ. ബിഗ് ബോസിന്റെ രണ്ടാം സീസണിലെ മത്സരാർത്ഥിയായും തെസ്‌നി ഖാൻ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. അമ്മയും സഹോദരിയും അവരുടെ മക്കളും അടങ്ങുന്നതാണ് തെസ്നി ഖാന്റെ കുടുംബം. താൻ വിവാഹം കഴിക്കാത്തതിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ പുതിയ അഭിമുഖത്തിൽ തെസ്നി സംസാരിക്കുന്നുണ്ട്.

''എന്റെ സഹോദരി നല്ല രീതിയിൽ കല്യാണം കഴിച്ചു. തൊടുപുഴയിലാണ്. നല്ല ഭർത്താവാണ്. മൂന്ന് മക്കളുണ്ട്. അവൾക്ക് നല്ല ജീവിതമാണ്. എനിക്കും സന്തോഷം തന്നെയാണ്. ‌ടെൻഷനൊന്നുമില്ല. നല്ല രീതിയിൽ ജീവിക്കുന്നു. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാൻ പറ്റൂ എന്നൊക്കെ വെറുതെ തോന്നുകയാണ്. സിനിമയിലേക്ക് വന്ന സമയത്ത് 18, 19 വയസിൽ കല്യാണം നിർബന്ധമാണ്. പക്ഷേ, ആ സമയത്ത് ബാധ്യതകളൊക്കെയുണ്ടായത് കൊണ്ട് ഈ ഇൻഡസ്ട്രിയിൽ തന്നെ നിന്നു.

നല്ല സുഹൃത്തുക്കളാണ് ഏറ്റവും നല്ലത്. കോംപ്ലക്സ് വർക്കാകില്ല. ഈഗോ ഉണ്ടാകില്ല. നമ്മളുടേതെന്ന് പറയാൻ ആരെയും മനസിലേക്ക് കൊണ്ട് പോകാത്തതാണ് ഏറ്റവും നല്ലത്. പങ്കാളിയില്ലാത്ത വിഷമം എനിക്കുണ്ടായിട്ടില്ല. ഞാൻ ഹാപ്പിയാണ്. ഇത് ഇങ്ങനെ തന്നെ പോട്ടെ. കാരണം ഇതാണ് ഇപ്പോൾ ഏറ്റവും നല്ല ജീവിതം. മാതാപിതാക്കളെ നോക്കി ജീവിക്കുക. അവർക്ക് ശേഷമോ എന്ന് ചിലർ ചോദിക്കും. ദെെവം എന്താണ് വിധിച്ചതെന്ന് നമുക്കറിയില്ല. പോകുന്നിടത്തോളം അങ്ങനെ പോട്ടെ. ജീവിച്ചിരിക്കുമ്പോൾ ഹാപ്പിയായി അങ്ങനെ പോകുക. അതാണ് ഏറ്റവും നല്ലത്. നമ്മളുടേത് എന്ന് പറയാൻ ആരെയും നമുക്ക് കിട്ടില്ല. അതറിഞ്ഞ് വിഷമിക്കുന്നതിലും നല്ലത് നമുക്ക് ആരുമില്ലാതിരിക്കുന്നതാണ്. ഇപ്പോൾ തലയ്ക്ക് നല്ല സുഖമാണ്. ഒരു ബോയ്ഫ്രണ്ട് ആയാൽ പോലും നമുക്ക് ടെൻഷനാണ്'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ തെസ്നി ഖാൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എമ്പുരാന്' ശേഷം മുരളി ​ഗോപിയുടെ തിരക്കഥ; 'അനന്തൻ കാട്' നാളെ മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
താരസംഘടനയിലെ പൊട്ടിത്തെറി; '15 ലക്ഷം കുടുംബമേളയ്ക്കിടെ ചെലവിട്ടു, പലകണക്കുകളും എഴുതിയത് തന്നെ മാറ്റി നിർത്തി', ഒളിച്ചോടിയിട്ടില്ലെന്നും ഉണ്ണി ശിവപാൽ