
ഒരു നടനെ സംബന്ധിച്ചിടത്തോളം അയാൾക്ക് കിട്ടുന്ന വേഷങ്ങൾ അതി ഗംഭീരമാകണമെന്ന് കരുതാറുണ്ട്. ഇതുവരെ കണ്ടു പഴകിയ കഥാപാത്രങ്ങൾക്ക് അപ്പുറത്തേക്കുള്ളൊരു വേഷം. തന്നെക്കൊണ്ട് ഗംഭീരമാക്കാൻ പറ്റും എന്ന് കരുതുന്ന വേഷം. അത്തരത്തിലൊരു വേഷമാണ് 'അദൃശ്യ ജാലകങ്ങൾ ' എന്ന സിനിമയിലൂടെ ടൊവിനോയ്ക്ക് ലഭിച്ചിരിക്കുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ 'ദി ബെസ്റ്റ് ' എന്ന് പറയാവുന്ന വേഷങ്ങളിൽ ഒന്നാണ് ചിത്രത്തിലേത് എന്നത് ഉറപ്പിച്ചു തന്നെ പറയാനാകും.
ഡോ ബിജുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ മെറ്റീരിയലുകളിൽ എല്ലാം തന്നെ ടൊവിനോയുടെ കഥാപാത്രത്തെയും സിനിമയെയും കുറിച്ചുള്ള ഏകദേശ ധാരണ പ്രേക്ഷകർക്ക് ലഭിച്ചിരുന്നു. ആ ധാരണകൾ അന്വർത്ഥമാക്കുന്നത് ആണ് സിനിമ ഇന്ന് തിയറ്ററിൽ എത്തിയപ്പോൾ കണ്ടതും.
ഒരു സാങ്കൽപ്പികമായ സ്ഥലത്താണ് കഥ നടക്കുന്നത്. യുദ്ധപ്രഖ്യാപനവും ഒപ്പം അകമ്പടിയായി ഉണ്ട്. കഥയ്ക്ക് സര്‍റിയലിസ്റ്റിക് പരിചരണമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. മനുഷ്യ യാഥാര്‍ഥ്യത്തിന് അപ്പുറത്തുള്ള അതീന്ദ്രീയമായ ഒരു ലോകത്തേക്ക് കേന്ദ്ര കഥാപാത്രത്തിന് മുന്നില്‍ ഒരു വാതില്‍ തുറക്കപ്പെടുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നിയമങ്ങളും അധികാരവും സാധാരണ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർ സാക്ഷ്യം കൂടിയാകുന്നു ഈ അദൃശ്യജാലകങ്ങൾ.
അദൃശ്യജാലകത്തിൽ എടുത്തു പറയേണ്ടുന്ന കഥാപാത്രം മുകളിൽ പറഞ്ഞത് പോലെ ടൊവിനോ ആണ്. കഥാപാത്രത്തിലേക്കുള്ള ടൊവിനോയുടെ പരകായ പ്രവേശനം ഓരോ ആരാധകനെയും സിനിമാസ്വാദകരെയും ഞെട്ടിച്ചിരിക്കുന്നു. ടൊവിനോയുടെ കഥാപാത്രത്തിന് പേരില്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. നിമിഷ സജയനും ബോൾഡ് ആയ എന്നാൽ സങ്കടങ്ങൾ ഉള്ളിലൊതുക്കിയ കഥാപാത്രമായി സ്ക്രീനിൽ എത്തിയിരിക്കുന്നു. ചെറുതെങ്കിലും ശ്രദ്ധേയമായ വേഷത്തിൽ എത്തിയ ഇന്ദ്രൻസും ബിജിബാലും കയ്യടി അർഹിക്കുന്നു. വെട്ടുക്കിളി പ്രകാശ്, ഗോവർദ്ധൻ, ഇഷിത സുധീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ബാലതാരങ്ങളായി എത്തിയ ഗോവർദ്ധനും ഇഷിതയും തങ്ങളുടെ ഭാഗങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്. യുദ്ധത്തിന് എതിരെയുള്ള ചിത്രത്തിലെ ഗാനം സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ്.
ഒരുവർഷത്തോളം നീണ്ട കാത്തിരിപ്പ്, ഒടുവിൽ 'കുടുക്ക്' ഒടിടിയിൽ എത്തി, സ്ട്രീമിംഗ് എവിടെ ?
എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇത്തവണ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ച ദ് പോര്‍ട്രെയ്റ്റ്സിനു ശേഷം ഡോ. ബിജുവിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..