കൃഷ്ണ ശങ്കറുമായിട്ടുള്ള ഇന്‍റിമേറ്റ് രംഗത്തിന്‍റെ പേരില്‍ ദുര്‍ഗയ്ക്ക് നേരെ വന്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.
ചില സിനിമകൾ അങ്ങനെയാണ്, തിയറ്റര്‍ റിലീസിന് പിന്നാലെ ഒടിടിയിൽ എത്താൻ പ്രേക്ഷകർ കാത്തിരിക്കും. സിനിമയുടെ കണ്ടന്റോ, താരങ്ങളോ, തിയറ്ററിൽ ഉണ്ടാക്കിയ ഓളമോ ഒക്കെ ആകാം അതിന് കാരണം. അത്തരത്തിൽ ഒടിടിയിൽ കാണാൻ ഏറെ നാളായി ഏവരും കാത്തിരിക്കുന്ന സിനിമയാണ് 'കുടുക്ക് 2025'. പറഞ്ഞ പ്രമേയം കൊണ്ട് തിയറ്റർ റിലീസിന് മുൻപ് തന്നെ വൻ ഡിമാന്റ് ലഭിച്ച ചിത്രം ഒടുവിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
സൈന പ്ലേയ്ക്ക് ആണ് കുടുക്കിന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം ഇന്ന് (നവംബർ 24) സൈനയിൽ എത്തിക്കഴിഞ്ഞു. ഒടിടി സ്ട്രീമിങ്ങിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലറും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 2022 ഓഗസ്റ്റിൽ ആണ് ചിത്രം തിയറ്ററിൽ എത്തിയത്.
കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലാഹരി സംവിധാനം ചെയ്ത ചിത്രമാണ് കുടുക്ക്. ചിത്രത്തിന്റെ രചനയും ബിലാഹരിയുടേത് ആയിരുന്നു. 2025 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം.
പകർന്നാട്ടത്തിൽ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി; മറുപേരായി 'കാതൽ', ആദ്യദിനം നേടിയത്
കൃഷ്ണ ശങ്കർ, ദുർഗ എന്നിവർക്ക് ഒപ്പം സ്വാസിക, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിമന്യ വിശ്വനാഥാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കൃഷ്ണശങ്കര്‍, ബിലാഹരി, ദീപ്തി റാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുടുക്കിലെ ഒരു ഗാനരംഗവുമായി ബന്ധപ്പെച്ച് വലിയ വിവാദങ്ങളും ചർച്ചകളും മുൻപ് നടന്നിരുന്നു. ദുർഗയ്ക്ക് നേരെ വൻ സൈബർ ആക്രമണം നടന്നിരുന്നു. കൃഷ്ണ ശങ്കറുമായിട്ടുള്ള ലിപ് ലോക്ക് രംഗമായിരുന്നു ഇതിന് കാരണം. ദുര്‍ഗയുടെ ഭര്‍ത്താവിന് നേരെയും ആരോപണം ഉയര്‍ന്നിരുന്നു.
