
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ടൊവിനോ തോമസ് ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം' (Ajayante Randam Moshanam). മൂന്ന് വേഷങ്ങളിൽ ടൊവിനോ എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. ഇപ്പോഴിതാ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടൊവിനോയുടെ കുട്ടിക്കാലം അവരിപ്പിക്കാനുള്ള ബാലതാരം മുതല്‍ പ്രായമായവര്‍ വരെയുള്ള കഥാപാത്രങ്ങള്‍ക്കായാണ് കാസ്റ്റിംഗ് കോൾ.
'ഒരു വേഷത്തിനായി ഓഡിഷന്‍ നടത്തിയ പ്രതിഭകള്‍ പിന്നീട് തിരശ്ശീലയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചു എന്നതിന് ചരിത്രം സാക്ഷിയാണ്. നിങ്ങള്‍ക്കും ഇതാ ഒരു അവസരം. അജയന്റെ രണ്ടാം മോഷണത്തിന്റെ കാസ്റ്റിംഗ് കോള്‍ റിലീസ് ചെയ്യുന്നു' എന്ന് കുറിച്ചു കൊണ്ടാണ് ടൊവിനോ പോസ്റ്റർ പുറത്തുവിട്ടത്. 2020ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'.
ടൊവിനോയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടിയെയാണ് ആവശ്യം. കൂടാതെ എട്ടിനും പത്തിനും ഇടയിലുള്ള ആണ്‍-പെണ്‍ കുട്ടികള്‍, 35-50 വയസിന് ഇടയിലുള്ള സ്ത്രീ-പുരുഷന്‍മാര്‍, 70 വയസിന് മുകളിലുള്ള അപ്പൂപ്പന്മാര്‍, അമ്മൂമ്മമാര്‍ എന്നിവരെയുമാണ് അണിയറ പ്രവർത്തകർ തേടുന്നത്.
ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയുടെ പൊലീസ് വേഷം; 'പാപ്പൻ' നാളെ തിയറ്ററുകളിൽ, പ്രതീക്ഷയിൽ ആരാധകർ
ടൊവിനോ തോമസിന്റെ കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. നവാഗതനായ ജിതിന്‍ ലാല്‍ ആണ് സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കുമെന്നും അറിയുന്നു.
യുജിഎം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് സുജിത്ത് നമ്പ്യാര്‍ ആണ്. തമിഴില്‍ നിന്നുള്ള സംഗീത സംവിധായകന്‍ ദിപു നൈനാന്‍ തോമസ് ആണ് ചിത്രത്തിന് സംഗീതം പകരുക. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. പീരീഡ് വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ചിത്രീകരണം വടക്കന്‍ കേരളത്തില്‍ ആയിരിക്കും.