Asianet News MalayalamAsianet News Malayalam

ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപിയുടെ പൊലീസ് വേഷം; 'പാപ്പൻ' നാളെ തിയറ്ററുകളിൽ, പ്രതീക്ഷയിൽ ആരാധകർ

ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പാപ്പൻ.

actor suresh gopi movie paappan release tomorrow in theater
Author
Kochi, First Published Jul 28, 2022, 7:08 PM IST

ലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരോഷ് ​ഗോപി(Suresh Gopi-Joshiy) കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പാപ്പൻ'(Paappan Movie). അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. പാപ്പന്റേതായി പുറത്തുവന്ന ട്രെയിലറുകൾക്കും പോസ്റ്ററുകൾക്കും ​ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 'പാപ്പൻ' നാളെ തിയറ്ററുകളിൽ എത്തുകയാണ്. 

ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പാപ്പൻ. സിഐ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിക്കുന്നത്. ആദ്യമായി സുരേഷ് ​ഗോപിയും മകൻ ​ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഇരുവരുടെയും കോമ്പിനേഷൻ എങ്ങനെ ആകുമെന്നറിയാനുള്ള ആവേശത്തിലാണ് ഒരുവിഭാ​ഗം ആളുകൾ. 

'പൊലീസ് വേഷത്തിൽ ഇങ്ങേരു വന്നാൽ പിന്നെ ഒന്നും പറയണ്ട തീ പാറും പാപ്പൻ പൊളിക്കും, പൊലീസ് വേഷത്തിൽ ഉള്ള നടത്തം, തലയെടുപ്പ്.. റിയൽ ഒറ്റക്കൊമ്പൻ. മലയാള സിനിമക്ക് എന്നും പാപ്പനായി ഇനി ഈ ഒറ്റ കൊമ്പൻ ഉണ്ടാകും, വർഷത്തിൽ എപ്പോഴെങ്കിലും ഒരു വരവ് ആയിരിക്കും അത് ഒന്നൊന്നര മാസ്സ് ആയിരിക്കും', എന്നൊക്കെയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. 

ജൂലൈ 25ന് സെൻസറിം​ഗ് പൂർത്തിയായ പാപ്പന് യു എ സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. നീതാ പിള്ളയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓൺലൈൻ ബുക്കിം​ഗ് ആരംഭിച്ചിരുന്നു.  'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. 

കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മoത്തിൽ, സാവിത്രി ശ്രീധർ,  ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്. 

Suresh Gopi : ഓർമ്മയുണ്ടോ ഈ മുഖം? കാണികളെ പ്രകമ്പനം കൊള്ളിച്ച് മാസായി സുരേഷ് ഗോപി

ആർ.ജെ.ഷാനിൻ്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ - മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ. പ്രവീൺ വർമ്മ : ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി.  കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - സി.വി.പ്രവീൺ, സുജിത്.ജെ.നായർ.ഷാജി. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ) കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -വിജയ്.ജി.എസ്. പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - നന്ദു ഗോപാലകൃഷ്ണൻ. 

Follow Us:
Download App:
  • android
  • ios