
ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന്. ഇപ്പോഴിതാ ചിത്രത്തിലെ 'കല്യാണ അടി' രംഗത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്.
ടൊവിനോയുടെ ആക്ഷൻ രംഗങ്ങളാണ് ബിടിഎസിലുള്ളത്. 'എവിടയോ ഒരു മിന്നൽ മുരളി, എജ്ജാതി ഫൈറ്റ്, അടിപൊളി മാസ് പടം', എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ. വൻ പ്രമോഷൻ പരിപാടികളുമായി എത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് ബോക്സ് ഓഫീസ് കളക്ഷനിൽ നിന്നും വ്യക്തമാകുന്നത്. 34 കോടിയാണ് ഇതുവരെ ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഓഗസ്റ്റ് 12നാണ് തല്ലുമാല പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തിയത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പിആർഒ- എ എസ് ദിനേശ്.
'നീ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പാണേല്‍ ഞാന്‍ ലയണല്‍ മെസിയ'; 'തല്ലുമാല' തുപാത്തു ഗാനമെത്ത
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ