Asianet News MalayalamAsianet News Malayalam

'നീ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പാണേല്‍ ഞാന്‍ ലയണല്‍ മെസിയ'; 'തല്ലുമാല' തുപാത്തു ഗാനമെത്തി

ഓ​ഗസ്റ്റ് 12നാണ് തല്ലുമാല പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

tovino thomas movie Thallumaala video song
Author
Kochi, First Published Aug 17, 2022, 8:04 PM IST

ടൻ ടൊവിനോ തോമസിന്റേതായി ഒടുവിൽ പുറത്തിറങ്ങി സിനിമാസ്വാദകരിൽ ആവേശമുണർത്തിയ ചിത്രമാണ് 'തല്ലുമാല'. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ടൊവിനോയുടെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  

തുപാത്തു എന്ന് തുടങ്ങുന്ന ഗാനം ടൊവിനോയും ശക്തിശ്രീ ഗോപാലനും വിഷ്ണു വിജയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മറ്റ് ഗാനങ്ങളിലേത് പോലെ ടൊവിനോയുടെ ഫാസ്റ്റ് ഡാന്‍സ് നമ്പറുകളും റാപ്പും ​ഗാനരം​ഗത്ത് കാണാനാകും. ടൊവിനോയ്ക്ക് കല്യാണിക്കും പുറമേ ലുക്മാന്‍, സ്വാതി റെഡ്ഡി, ഓസ്റ്റിന്‍, അദ്രി ജോയ് എന്നിവരും ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

ഓ​ഗസ്റ്റ് 12നാണ് തല്ലുമാല പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വൻ പ്രമോഷൻ പരിപാടികളുമായി എത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് ബോക്സ് ഓഫീസ് കളക്ഷനിൽ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തിയത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്.

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പിആർഒ- എ എസ് ദിനേശ്.

ബോക്സ് ഓഫീസ് കളറാക്കി 'തല്ലുമാല'; ആദ്യ നാല് ദിനങ്ങളില്‍ നേടിയത്

Follow Us:
Download App:
  • android
  • ios