
ബോക്സ് ഓഫീസിൽ 100 കോടിയിലധികം നേടി പാൻ ഇന്ത്യൻ ലെവൽ ഹിറ്റായ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'മാർക്കോ'. ചിത്രം അമ്പത് ദിവസം തിയേറ്ററിൽ പ്രദർശനം തികച്ചപ്പോൾ ബോക്സ് ഓഫീസിൽ 115 കോടിയോളം രൂപയാണ് ലഭിച്ചത്. ഉണ്ണി മുകുന്ദനെ സൂപ്പർ താര പദവിലേക്ക് എത്തിയ ഹിറ്റ് ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍, നിഖില വിമൽ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന 'ഗെറ്റ് സെറ്റ് ബേബി' ഫെബ്രുവരി 21ന് തിയേറ്ററുകളില്‍ എത്തുന്നു.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഗെറ്റ് സെറ്റ് ബേബി'യില്‍ ഉണ്ണി മുകുന്ദന്‍ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയാണ് വേഷമിടുന്നത്. ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി’. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും "ഗെറ്റ് സെറ്റ് ബേബി" എന്നാണ് പ്രോമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്.
സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.
തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ് ഗെറ്റ് സെറ്റ് ബേബിയുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സൂപ്പർഹിറ്റ് ചിത്രം ആര്‍ഡിഎക്സിന് ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.
'ബാഹുബലിയൊക്കെ ഗ്രാഫിക്സ്, ഇത് ആർട്ടാണ്, അത്ഭുതമാണ്'; ഒരു വടക്കൻ വീരഗാഥ കണ്ട് ഞെട്ടി പ്രേക്ഷകർ
സഹനിർമ്മാതാക്കൾ: പരിധി ഖാൻഡെൽവാൾ, അഡ്വ: സ്മിത നായർ, സാം ജോർജ്, എഡിറ്റിംഗ്: അർജു ബെൻ. പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ: പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ് : വിപിന്‍ കുമാര്‍ വി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: വിഷ്ണു പി സി, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ