Meppadiyan : തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യം; ‘മേപ്പടിയാൻ’ വ്യാജനെതിരെ ഉണ്ണി മുകുന്ദൻ

By Web TeamFirst Published Jan 17, 2022, 9:07 AM IST
Highlights

വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകള്‍ പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം. 

ണ്ണി മുകുന്ദൻ(Unni Mukundan) പ്രധാന കഥാപാത്രമായി എത്തിയ മേപ്പടിയാൻ(Meppadiyan) എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. 

‘മേപ്പടിയാന്‍’ തീര്‍ത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും താരം പറയുന്നു. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകള്‍ പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം. 

‘ഇവിടെ എല്ലാം വളരെ വ്യക്തമാണ്. മേപ്പടിയാന്‍ പൂർണ്ണമായും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പക്ഷേ ഇത്തരം ചില തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യമാണ്. അതുകൊണ്ട് സിനിമ എന്താണ് പറയുന്നത് എന്നറിയാന്‍ എല്ലാവരും ‘മേപ്പടിയാന്‍’ കാണണം’, എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേപ്പടിയാന്‍'. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സ് ആണ്. ജയകൃഷ്‍ണന്‍ എന്ന കഥാപാത്രത്തിനുവേണ്ട ശാരീരികമായ മേക്കോവറിനായി മറ്റു സിനിമാ തിരക്കുകളില്‍ നിന്നും ഉണ്ണി ഇടവേള എടുത്തിരുന്നു. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു.

click me!