Bhavana clarifies about the role of CJ Roy in her new movie Anomie. അനോമി എന്ന തന്റെ പുതിയ ചിത്രത്തിൽ അന്തരിച്ച വ്യവസായി സി.ജെ റോയ്‌യുടെ നിർമ്മാണ പങ്കാളിത്തത്തെ കുറിച്ച് വ്യക്തത വരുത്തി ഭാവന. 

ഭാവനയുടെ കരിയറിലെ തൊണ്ണൂറാം ചിത്രമെന്ന വിശേഷണത്തോടെയെത്തിയ 'അനോമി' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സൈ- ഫൈ ത്രില്ലർ ആയെത്തിയ ചിത്രം ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ബോളിവുഡിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനിയായ ടി സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം ഭാവനയും സിനിമയുടെ നിർമ്മാണ പങ്കാളിയായിരുന്നു. കൂടാതെ അന്തരിച്ച വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ്‌യും ചിത്രത്തിന്റെ നിർമ്മാണത്തിലുണ്ടായിരുന്നു. സി.ജെ റോയ്‌യുടെ നിർമ്മാണ പങ്കാളിത്തത്തെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

"അനോമിയിൽ നിന്ന് സി.ജെ റോയ് പിന്മാറിയതല്ലെന്നും, മറ്റ് പ്രൊഡക്ഷൻ കമണികൾ വന്നപ്പോൾ അവർക്ക് വലിയ ഷെയർ ആവഷ്യമായി വന്നുവെന്നും അങ്ങനെ സിജെ റോയ് നിക്ഷേപിച്ച തുക തിരിച്ചുനല്കിയെന്നുമാണ് ഭാവന പറയുന്നത്. "അനോമിയിൽ നിന്ന് സി ജെ റോയ് പിന്മാറിയതല്ല. 2025-ലാണ് റോയ് സാർ ഈ ചിത്രത്തിന്റെ നിർമാണ സംഘത്തിൽ ചേരുന്നത്. അപ്പോൾ തന്നെ ബ്ലിറ്റ്സ് ക്രീ​ഗ് ഫിലിംസും എപികെ സിനിമയും ഞാനും പ്രൊഡക്ഷന്റെ ഭാഗമായിരുന്നു. റോയ് സാർ ഈ ചിത്രത്തിൽ ഒരു തുക ഇൻവെസ്റ്റ് ചെയ്തിരുന്നു. പിന്നീട് പനോരമയും ടീ -സീരീസും നിർമാതാക്കളായി എത്തിയപ്പോൾ, അവർക്ക് വലിയ ഷെയർ ആവശ്യമായി വന്നു. അതിന്റെ ഭാഗമായി ചില ഇൻവസ്റ്റേഴ്സിനെ ബൈഔട്ട് ചെയ്യുകയായിരുന്നു. അങ്ങനെ റോയ് സാർ നിക്ഷേപിച്ച പണം തിരികെ നൽകി, അദ്ദേഹം പ്രൊഡക്ഷനിൽ നിന്ന് ഒഴിവായി." ഭാവന പറയുന്നു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം.

അനോമിയ്ക്ക് മികച്ച പ്രതികരണങ്ങൾ

അതേസമയം അനോമിയിൽ റഹ്‌മാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സേറ എന്ന ഫോറൻസിക് ഉദ്യോഗസ്ഥയായാണ് ഭാവന ചിത്രത്തിലെത്തുന്നത്. നവാഗതനായ റിയാസ് മാരത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

YouTube video player