
മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ. 'മല്ലു സിംഗ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ഇന്ന് മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ്. മസിലളിയൻ എന്ന് മലയാളികൾ വിളിക്കുന്ന ഉണ്ണി മുകുന്ദൻ അഭിനേതാവിന് പുറമെ നല്ലൊരു ഗായകനും നിർമ്മാതാവുമാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ കോളേജിൽ പാട്ടുപാടുന്ന ഉണ്ണിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്.
മാളികപ്പുറം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് ഉണ്ണി മുകുന്ദൻ പാട്ടുപാടി വിദ്യാർത്ഥികളെ കൈയ്യിലെടുത്തത്. മുട്ടം എസ് സി എം എസ് കോളേജിൽ വച്ചായിരുന്നു പരിപാടി. കുട്ടികളുടെ നിർബന്ധ പ്രകാരം 'പൂങ്കാറ്റെ പോയി ചൊല്ലാമോ..'എന്ന ഗാനമാണ് ഉണ്ണി ആലപിക്കുന്നത്. നടൻ പാടിയപ്പോൾ ഒപ്പം വിദ്യാർത്ഥികളും ജോയിൻ ചെയ്യുന്നുണ്ട്. മുൻപ് പലപ്പോഴും ഈ ഗാനം ഉണ്ണി മുകുന്ദൻ വിവിധ പരിപാടികളിൽ പാടി കയ്യടി നേടിയിട്ടുള്ളതാണ്.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിംഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ ആണ്.
സംഗീതവും പശ്ചാത്തല സംഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന് കണ്ട്രോളര് സഞ്ജയ് പടിയൂര്, വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്‍റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.
ഛത്രപതി ശിവജിയായി അക്ഷയ് കുമാർ; തുടര്‍പരാജയങ്ങള്‍ക്ക് അന്ത്യമാകുമോ ?
ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. നവംബർ 25ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷ്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി നിർമ്മിച്ച ചിത്രം കൂടിയാണിത്. യശോദ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത മറ്റൊരു ചിത്രം. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം നവംബര്‍ 11നാണ് തിയറ്ററുകളില്‍ എത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ