
മിനിസ്‌ക്രീനിൽ മുഖം കാണിച്ചു തുടങ്ങിയ കാലം മുതൽ പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് വരദ. സിനിമയിൽ നിന്ന് സീരിയലിലേക്ക് വന്നപ്പോൾ താരത്തിനുണ്ടായ ഗുണം ഒട്ടേറെ ആരാധകരെ സമ്പാദിക്കാനായി എന്നതാണ്. ഇപ്പോൾ സീരിയലിൽ സജീവമല്ലെങ്കിലും പുതിയ ഭക്ഷണങ്ങളും, യാത്ര വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് വരദ പ്രേക്ഷകർക്കൊപ്പം തന്നെയുണ്ട്. സോഷ്യൽ മീഡിയയിലെല്ലാം തന്നെ സജീവമായ താരം സ്വന്തം യുട്യൂബ് ചാനൽ വഴി തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്.
വരദയുടെ ഹിമാലയൻ യാത്ര വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതലുള്ള ആദ്യ ദിവസത്തെ വിശേഷങ്ങളാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. പുലർച്ചെ സ്ഥലത്ത് എത്തിയ ശേഷമാണ് ബാക്കി വീഡിയോ പകർത്തുന്നത്. ഡൽഹിയിൽ നിന്ന് മറ്റൊരു ടീമിനൊപ്പമാണ് വരദയുടെ യാത്ര.
കുടുംബക്കാരൊന്നുമില്ലാതെ ഒറ്റക്കാണ് നടി ഹിമാലയൻ യാത്ര ആരംഭിച്ചിരിക്കുന്നത്. ഗംഗ സ്‍നാനവും താരം നടത്തുന്നുണ്ട്. ഭയങ്കര തണുപ്പാണ് വെള്ളത്തിന് എങ്കിലും ഗംഗ സ്‍നാനം പുണ്യമായി കരുതിയാണ് വരദ വെള്ളത്തിലേക്ക് ഇറങ്ങുന്നത്. വിനോദ യാത്രയ്ക്കെത്തിയ വേറെ മലയാളികളെയും വരദ ഇടയ്ക്ക് കണ്ടുമുട്ടി സംസാരിക്കുന്നുണ്ട്.
2006 ൽ പുറത്തിറങ്ങിയ ‘വാസ്‍തവം’എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു വരദ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ ‘സുൽത്താൻ’ എന്ന ചിത്രത്തിൽ വരദ നായികയായും അഭിനയിച്ചിരുന്നു. സീരിയലുകളാണ് വരദയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കിയത്. 2014 മേയ് 25-നാണ് മഴവിൽ മനോരമയിലെ ‘അമല’എന്ന സീരിയലിൽ നായികയായി അഭിനയിക്കുമ്പോൾ അതേ സീരിയലിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഹതാരം ജിഷിൻ മോഹനെ വിവാഹം കഴിക്കുന്നത്. വരദ- ജിഷിൻ ദമ്പതിമാര്‍ക്ക് ജിയാൻ എന്ന ഒരു മകനുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ