
വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമായി ചാവ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സംവിധാനം ചെയ്യുന്നത് ലക്ഷ്‍മണ്‍ ഉതേകറാണ്. ഛത്രപത്രി ശിവാജി മഹാരാജിന്റെ മകന്റെ കഥയാണ് ചാവയില്‍ പ്രമേയമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഛത്രപതി സാംബാജി മഹാരാജായി വേഷമിടുന്നത് തനിക്ക് വലിയ ഉത്തരവാദിത്തമാണ് എന്ന് വിക്കി കൗശല്‍ പറയുന്നു.
ആദ്യ അനുഭവമാണ് എനിക്ക് ഇത്. ഒരു പീരീഡ് ഡ്രാമയാണ് ഇത്. ആക്ഷനും ഡ്രാമയുമൊക്കെ ചാവയിലുണ്ടാകും. ഇമോഷൻസിനും വലിയ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ചാവ എന്ന് വിക്കി കൗശല്‍ വ്യക്തമാക്കുന്നു. ദിനേഷ് വിജനാണ് നിര്‍മാണം. രശ്‍മിക മന്ദാനയാണ് നായിക. 2024 ഡിസംബര്‍ ആറിനായിരിക്കും റിലീസ്.
വിക്കി കൗശല്‍ നായകനായി പ്രേദര്‍ശനത്തിനെത്താനുള്ള ചിത്രം സാം ബഹദുറാണ്. ഡിസംബര്‍ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രത്തില്‍ വലിയ മേയ്‍ക്കോവറിലാണ് വിക്കി കൗശല്‍ എത്തുന്നത്. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ.
സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്‍ക്ക്, ജസ്‍കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അലക്സാണ്ടര്‍ ബോബ്‍കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും മേഘ്‍ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ വേഷമിടുന്നു. ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണത്തിലുള്ള ചിത്രത്തിൻ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ഫാത്തിമ സന ഷെയ്‍ഖ് വേഷമിടുന്നത്. റോണി സ്‍ക്ര്യൂവാല നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍ അങ്കിത്, ബന്റൂ ഖന്ന, വിക്കി മഖു, അമിത് മേഹ്‍ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ പഷണ്‍ ജാല്‍, പോസ്റ്റര്‍ പ്രൊഡ്യൂസര്‍ സഹൂര്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പ്രഫുല്‍ ശര്‍മ, രവി തിവാരി എന്നിവരാണ്. വിക്കി കൗശലിന്റെ പുതിയ ചിത്രത്തിന്റെ സംഗീതം ശങ്കര്‍ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്.
Read More: ആര്‍ഡിഎക്സ് നായിക എങ്കേയും എപ്പോതും സംവിധായകനൊപ്പം, ഗാനം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക