മഹിമാ നമ്പ്യാര്‍ വീണ്ടും തമിഴ് ചിത്രത്തില്‍ നായികയാകുന്നു.

മലയാളത്തില്‍ വൻ ഹിറ്റായി മാറിയ ചിത്രം ആര്‍ഡിഎക്സിലെ നായികയായി പ്രേക്ഷകരുടെ പ്രിയങ്കരിയായതാണ് മഹിമ നമ്പ്യാര്‍. തമിഴകത്തും മഹിമാ നമ്പ്യാര്‍ വേറിട്ട ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. തമിഴില്‍ മഹിമ നായികയാകുന്ന പുതിയ ചിത്രമാണ് നാട്. നാടിലെ മനോഹരമായ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു.

യേലേലയ്യ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് തോഴനും സംഗീത സംവിധാനം സി സത്യയും ആലാപനം സുഗന്ധിയുമാണ്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം ശരവണനാണ്. എങ്കേയും എപ്പോതും എന്ന ചിത്രത്തിന്റെ സംവിധായകനായി പ്രേക്ഷക പ്രീതി നേടിയ എം ശരവണനൊപ്പം മഹിമ നമ്പ്യാരും എത്തുമ്പോള്‍ വൻ ഹിറ്റാണ് പ്രതീക്ഷിക്കുന്നത്.

മഹിമാ നമ്പ്യാര്‍ ഒരു ഡോക്ടറായിട്ടാണ് ചിത്രത്തില്‍ എത്തുക. വികസനമെത്താത്ത ഗ്രാമത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഒരു ഡോക്ടര്‍ കഥാപാത്രമാണ് മഹിമാ നമ്പ്യാരുടേത്. തര്‍ശൻ നായകനായി എത്തുന്നു. കെ എ ശക്തിവേലാണ് ഛായാഗ്രാഹണം. തര്‍ശനും മഹിമയ്‍ക്കുമൊപ്പും നാട് എന്ന ചിത്രത്തില്‍ സിംഗം പുലിയും ആര്‍ എസ് ശിവജിയും അരുള്‍ ദാസും രവികുമാറും വസന്തയും മറ്റ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുമ്പോള്‍ കലാ സംവിധാനം ലാല്‍ഗുഡി എൻ ഇളയ രാജയും സഹ സംവിധാനം രമേഷ് ആണ്ടവനും ലൈൻ പ്രൊഡ്യൂസര്‍ പ്രവീണും സൌണ്ട് മിക്സ് ക്നാക്ക് സ്റ്റുഡിയോയും ഡിഐ ലിക്സോ ക്രിയേഷനും ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ആകാശ് ബാലാജിയുമാണ്. 

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രത്തിലും മഹിമാ നമ്പ്യാരാണ് നായിക. ജയ് ഗണേഷ് എന്ന ഒരു ചിത്രത്തിലാണ് മഹിമാ നമ്പ്യാര്‍ നായികയാകുന്നത്. സംവിധാനം രഞ്‍ജിത് ശങ്കറാണ്. മഹിമാ നമ്പ്യാര്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍ ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തുമ്പോള്‍ ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Read More: ശേഷിക്കുന്ന നാല് പേർ കൂടി സൈനിക സേവനത്തിന്, പിന്തുണ വേണമെന്ന് ആരാധകരോട് ബിടിഎസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക