Beast movie : തരം​ഗം തീർത്ത് 'അറബിക് കുത്ത്'; 'ബീസ്റ്റ്' ഓഡിയോ ലോഞ്ച് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

Web Desk   | Asianet News
Published : Mar 06, 2022, 10:52 PM ISTUpdated : Mar 06, 2022, 11:23 PM IST
Beast movie : തരം​ഗം തീർത്ത് 'അറബിക് കുത്ത്'; 'ബീസ്റ്റ്' ഓഡിയോ ലോഞ്ച് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

Synopsis

ചിത്രത്തില്‍100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്(Beast movie ).

വിജയ് (Vijay)  ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് (Beast movie). അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ​ഗാനം ഇതിനോടകം 100 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. താരങ്ങൾ ഉൾപ്പടെയുള്ളവർ ​ഗാനത്തിന് ചുവടുവച്ചു കൊണ്ട് രം​ഗത്തെത്തി. ഈ അവസരത്തിൽ ബീസ്റ്റിന്റെ ഓഡിയോ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ബീസ്റ്റിന്റെ ഓഡിയോ ലോഞ്ച് മാര്‍ച്ച് 20 ന് ചെന്നൈയിൽ നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഡിയോ ലോഞ്ച് ​ഗംഭീരമായി നടത്താനാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. ദളപതി ആരാധകരും ഇതിന്റെ ഭാഗമാകും, സംസ്ഥാനത്തുടനീളമുള്ള വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ക്ക് പരിപാടിയുടെ ടോക്കണുകള്‍ വിതരണം ചെയ്തുവെന്ന് റിപ്പോർട്ടുകളുണ്ട്.

Read Also: Tiger 3 Release Date : മാസും ഫൈറ്റുമായ് സൽമാൻ ഖാന്റെ 'ടൈ​ഗർ 3' ; ഒപ്പം കത്രീന കൈഫും, റിലീസ് പ്രഖ്യാപിച്ചു

തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങൾ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം. ധനുഷ് നായകനായ ചിത്രം മാരി 2വിലെ 'റൗഡി ബേബി' എന്ന ഗാനത്തിന്റെ റെക്കോർഡാണ് അറബി കുത്ത് മറികടന്നിരിക്കുന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ 'വാത്തി കമിങ്ങ്' എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.

ശിവകാര്‍ത്തികേയൻ വരികൾ എഴുതിയ അറബി കുത്ത് അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 'ബീസ്റ്റ്' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്.

ശെല്‍വരാഘവൻ, ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ 100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് 'ബീസ്റ്റ്'. മാസ്റ്ററിന്റെ വിജയമാണ് വിജയിയെ പ്രതിഫലം വര്‍ദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം. 'മാസ്റ്ററി'ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി