Bheeshma Parvam : 'നെഗറ്റീവ് റിവ്യൂ വിശ്വസിക്കരുത്, മമ്മൂക്ക എന്നാ സ്റ്റൈലാ'; ടോം ഇമ്മട്ടി

Web Desk   | Asianet News
Published : Mar 06, 2022, 09:39 PM ISTUpdated : Mar 06, 2022, 11:23 PM IST
Bheeshma Parvam : 'നെഗറ്റീവ് റിവ്യൂ വിശ്വസിക്കരുത്, മമ്മൂക്ക എന്നാ സ്റ്റൈലാ';  ടോം ഇമ്മട്ടി

Synopsis

സിനിമയ്ക്ക് നേരെ വലിയ തോതിൽ ഡീഗ്രേഡിങ് ഉണ്ടാകുന്നുണ്ട്. ഇത്തരം പ്രതികരണങ്ങൾ കേട്ട് സിനിമയ്ക്ക് പോകാൻ താൻ മടിച്ചിരുന്നു. എന്നാൽ മികച്ച ഒരു അനുഭവം തന്നെയാണ് ചിത്രം നൽകിയത് എന്നും ടോം ഫേസ്ബുക്കിൽ കുറിച്ചു(Bheeshma Parvam). 

നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ(Mammootty) ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ്(Amal Neerad)  സംവിധാനം ചെയ്ത ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ സംവിധായകൻ ടോം ഇമ്മട്ടി ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

സിനിമയ്ക്ക് നേരെ വലിയ തോതിൽ ഡീഗ്രേഡിങ് ഉണ്ടാകുന്നുണ്ട്. ഇത്തരം പ്രതികരണങ്ങൾ കേട്ട് സിനിമയ്ക്ക് പോകാൻ താൻ മടിച്ചിരുന്നു. എന്നാൽ മികച്ച ഒരു അനുഭവം തന്നെയാണ് ചിത്രം നൽകിയത് എന്നും ടോം ഫേസ്ബുക്കിൽ കുറിച്ചു. 

ടോം ഇമ്മട്ടിയുടെ വാക്കുകൾ

ഭീഷ്മപർവ്വം.. ഡീഗ്രേഡിങ്ങിൻ്റെ പല വേർഷനുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്രക്കും ക്രൂരമായ വേർഷൻ ആദ്യമായിട്ടാ. എഫ്ബി ഡീഗ്രേഡിങ് പോസ്റ്റുകൾ കണ്ട് ഞാൻ പോകാൻ മടിച്ചിരിരുന്നു. പടം കണ്ട സുഹൃത്ത് സഫീർ റുമാനി പറഞ്ഞു പടം കണ്ടു കിടു ആയിട്ടുണ്ട്. അവൻ മമ്മുക്ക ആരാധകൻ ആയതുകൊണ്ട് തള്ളിയതാന്നാ ഞാൻ കരുതിയത്. ഞാൻ ഓടിപ്പോയി പടം കണ്ടു. കിടു പടം, മമ്മുക്ക എന്നാ സ്റ്റൈലാ. ആമൽ നീരദ് നിങ്ങൾ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഷൈൻ ടോം ചാക്കോ പകരക്കാരനില്ലാത്ത നടൻ. നിങ്ങൾ തിയേറ്ററിൽ തന്നെ കാണണം. നെഗറ്റീവ് റിവ്യൂ വിശ്വസിക്കരുത്.

മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവര്‍. 

അതേസമയം, എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ5ലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എസ് എന്‍ സ്വാമിയാണ് രചന. പുഴു, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 

നേരത്തെ അഭിനയത്തോട് തനിക്കുള്ള ആഗ്രഹത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
ചാൻസ് ചോദിക്കാതെ ആരെങ്കിലും അവസരം തരുമോ. ഏതെങ്കിലും സംവിധായകരെ കാണുമ്പോള്‍ അല്ലെങ്കില്‍ എഴുത്തുകാരെ കാണുമ്പോള്‍ നമുക്ക് ഒരു സിനിമ ചെയ്യണ്ടേ എന്ന് താന്‍ ചോദിക്കാറുണ്ടെന്നും അത് ചാന്‍സ് ചോദിക്കല്‍ തന്നെയാണെന്നും മമ്മൂക്ക പറയുന്നു. യഥാര്‍ത്ഥത്തില്‍ സിനിമയോട് അത്ര അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍. സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണ്. അതുകൊണ്ട് ചാന്‍സ് ചോദിച്ചുപോകുന്നതാണ്. അതൊരു കുറവായിട്ട് എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല. ചോദിക്കാതെ ഒന്നും കിട്ടില്ലെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി