കാത്തിരിപ്പ് അവസാനിപ്പിക്കാം; 'ദളപതി 67' വൻ പ്രഖ്യാപനം നാളെ, ശ്രദ്ധനേടി അപ്ഡേറ്റ് പോസ്റ്റർ

Published : Feb 02, 2023, 08:36 PM IST
കാത്തിരിപ്പ് അവസാനിപ്പിക്കാം; 'ദളപതി 67' വൻ പ്രഖ്യാപനം നാളെ, ശ്രദ്ധനേടി അപ്ഡേറ്റ് പോസ്റ്റർ

Synopsis

വിജയിയുടെ കരിയറിലെ 67ത്തെ സിനിമ കൂടിയാണ് ഇത്. 

ഭാ​ഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 67. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ദളപതി 67 എന്ന് താല്ക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വൻ അപ്ഡേറ്റ് നാളെ വരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

ദളപതി 67ന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നാളെ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് ടൈറ്റിൽ പ്രഖ്യാപിക്കും. പുതിയ അപ്ഡേറ്റുമായി ബന്ധപ്പെട്ട പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കയ്യിൽ ചോരയുമായി നിൽക്കുന്ന വിജയിയുടെ പോസ്റ്ററിലെ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. വിജയിയുടെ കരിയറിലെ 67ത്തെ സിനിമ കൂടിയാണ് ഇത്. 

തൃഷയാണ് ദളപതി 67ൽ നായികയായി എത്തുന്നത്. കുരുവി എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, അര്‍ജുൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്.  

അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീത സംവിധായകൻ.  ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം മനോജ് പരമഹംസയാണ്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം​ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. രാംകുമാര്‍ ബാലസുബ്രഹ്‍മണ്യമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 

'ഓരോരുത്തർക്കും അവരവരുടെ പോരാട്ടമുണ്ട്, മറ്റുള്ളവർക്ക് അത് മനസ്സിലാകണമെന്നില്ല'; വിജയ് യേശുദാസ്

അതേസമയം, വാരിസ് ആണ് വിജയിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തിയത്. ബോക്സ് ഓഫീസില്‍ 300 കോടി ചിത്രം പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍