Asianet News MalayalamAsianet News Malayalam

'ഓരോരുത്തർക്കും അവരവരുടെ പോരാട്ടമുണ്ട്, മറ്റുള്ളവർക്ക് അത് മനസ്സിലാകണമെന്നില്ല'; വിജയ് യേശുദാസ്

‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന ചിത്രമാണ് വിജയ് യേശുദാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

vijay yesudas shares beautiful photos nrn
Author
First Published Feb 2, 2023, 7:35 PM IST

ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന്റെ മകന്‍ എന്നതിലുപരി സംഗീതലോകത്ത് തന്റേതായൊരിടം കണ്ടെത്തിയ ആളാണ് വിജയ് യേശുദാസ്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെയും മികച്ച ഗായകനായി മാറാന്‍ വിജയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ പാട്ട് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് വിജയ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ്. സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന വിജയ് യേശുദാസ് പങ്കുവച്ച പുതിയ ഫോട്ടോഷൂട്ടുകളും അവയ്ക്ക് നൽകിയ ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

സൺ ​ഗ്ലാസും വച്ച് സിമ്പിൾ ആൻഡ് കൂൾ ലുക്കിലാണ് വിജയ് യേശുദാസ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓരോ ഫോട്ടോയ്ക്കും ഓരോ ക്യാപ്ഷനും അദ്ദേഹം നൽകിയിട്ടുണ്ട്. 'നിങ്ങളുടെ പാതയിൽ തന്നെ തുടരുക. എല്ലാം കൃത്യസമയത്ത് സംഭവിക്കും. ഓരോരുത്തർക്കും അവരവരുടെതായ പോരാട്ടങ്ങളുണ്ട്. മറ്റുള്ളവരുടെ സമരം എല്ലാവർക്കും മനസ്സിലാകണമെന്നില്ല. അത് ശരിയായ കാര്യമാണ്', എന്നാണ് ഒരു ഫോട്ടോയ്ക്ക് ഒപ്പം വിജയ് യേശുദാസ് കുറിച്ചത്. 'എന്തായിരിക്കണം എന്നതിന്റെ തുടക്കം', എന്നാണ് മറ്റൊരു ക്യാപ്ഷൻ. ഒപ്പം കലാകാരൻ ,ജീവിതം, ത്യാഗം, സമരം, ജീവിതം ആസ്വദിക്കൂ എന്നിങ്ങനെയുള്ള ഹാഷ് ടാ​ഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന ചിത്രമാണ് വിജയ് യേശുദാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വിജയ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. പ്ലസ് വൺ വി​ദ്യാർത്ഥിനി ചിന്മയി നായർ ആണ് സംവിധാനം.

സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് കലാഭവൻ ഷാജോൺ, മീനാക്ഷി ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. ജെ. പ്രമീളാദേവി, ഹരി പത്തനാപുരം, ബ്രിന്റ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ്. കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, ജയന്തി നരേന്ദ്രനാഥ് തുടങ്ങി പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

'സ്ഫടികം ബൃഹത്തായ ഗ്രന്ഥം, ആടുതോമമാരും ചാക്കോ മാഷുമാരും ഉണ്ടാകാതിരിക്കട്ടെ'; അധ്യാപികയുടെ വാക്കുകൾ

Follow Us:
Download App:
  • android
  • ios