വിജയ് രജനികാന്തിന്റെ വേട്ടയ്യൻ കണ്ട് പറഞ്ഞതെന്ത്?, ആരാധകര്‍ ഞെട്ടലില്‍

Published : Oct 12, 2024, 02:50 PM IST
വിജയ് രജനികാന്തിന്റെ വേട്ടയ്യൻ കണ്ട് പറഞ്ഞതെന്ത്?, ആരാധകര്‍ ഞെട്ടലില്‍

Synopsis

രജനികാന്തും വിജയ്‍യും നായകരായി എത്തുന്ന സിനിമകളുടെ റിലീസിന് ആരാധകര്‍ പോരടിച്ചത് ചര്‍ച്ചയായിരുന്നു.  

തലൈവര്‍ രജനികാന്ത് നായകനായി എത്തിയ ചിത്രമാണ് വേട്ടയ്യൻ. സംവിധാനം ടി ജെ ജ്ഞാനവേലാണ്. വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രജനികാന്തിന്റെയും വിജയ്‍ നായകനായി എത്തുന്ന സിനിമകളുടെയും ആരാധകര്‍ പരസ്‍പരം പോരടിക്കുന്നത് രൂക്ഷമായിരുന്നു. രജനികാന്തും വിജയ്‍യും പറഞ്ഞ ഒരു കഥ ശത്രുത സൂചിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ രജനികാന്തിന്റെ വേട്ടയ്യൻ എന്ന സിനിമ വിജയ്‍ കണ്ടതും ചര്‍ച്ചയായി. വിജയ്‍ക്ക് രജനികാന്തിന്റെ വേട്ടയ്യൻ സിനിമ ഇഷ്‍ടമായെന്ന് പറഞ്ഞതും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ദളപതി വിജയ്‍യുടെ ദ ഗോട്ടിന്റെ സംവിധായകൻ വെങ്കട് പ്രഭുവാണ്. വെങ്കട് പ്രഭുവാണ് വിജയ് വേട്ടയ്യനെ കുറിച്ച് അഭിപ്രായപ്പെട്ടത് വ്യക്തമാക്കിയ്. വേട്ടയ്യൻ കണ്ട താരത്തിന് ഇഷ്‍ടമായെന്നാണ് സംവിധായകൻ വെങ്കട് പ്രഭു മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നു. തലൈവര്‍ ആരാധകരാണ് സിനിമാ പ്രേക്ഷകരെല്ലാമെന്നും പറയുന്നു വെങ്കട് പ്രഭു.

വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് വേട്ടയ്യനെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

മാസായിട്ടാണ് രജനികാന്ത് വേട്ടയ്യൻ എന്ന സിനിമയില്‍ നിറഞ്ഞാടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റൈലിഷ് മാനറിസങ്ങള്‍ തന്റെ പുതിയ ചിത്രത്തിലും രജനികാന്ത് വിജയിപ്പിച്ചെടുക്കുന്നു എന്നാണ് അഭിപ്രായങ്ങള്‍. പ്രായമെത്രയായാലും രജനികാന്തെന്ന താരത്തിന്റെ കരിസ്‍മ സിനിമയില്‍ ഒട്ടും കുറയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് വേട്ടയ്യനും. പ്രകടനത്തികവാലും രജനികാന്ത് വേട്ടയ്യനില്‍ വിസ്‍മയിപ്പിക്കുന്നുവെന്നതും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറുന്നുവെന്നാണ് അഭിപ്രായങ്ങള്‍.

Read More: സ്ഥാനങ്ങളിൽ മാറ്റമുണ്ടോ?, കേരളത്തിൽ ഒന്നാമൻ ആര്?, മമ്മൂട്ടിയോ മോഹൻലാലോ?, അട്ടിമറിച്ചോ വിജയും രജനിയും?, അതോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്