
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ നടനാണ്(actor) വിജയ് സേതുപതി(Vijay Sethupathi). മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരത്തിന് മക്കൾ സെൽവൻ എന്ന ഓമനപ്പേരും ആരാധകർ നൽകി. ഇപ്പോഴിതാ വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്കായി ഒരുകോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ് വിജയ് സേതുപതി. സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ്(Film Employees Federation of South India) വിജയ് സേതുപതി സംഭാവന നല്‍കിയത്.
‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആര്‍.കെ. സെല്‍വമണി എന്നോട് ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ആന്ന് സമയത്ത് തനിക്ക് സഹായിക്കാനായില്ല. അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് ഞാന്‍ ഒരു റിയല്‍ എസ്റ്റേറ്റിനായി കുറച്ച് പരസ്യങ്ങളില്‍ അഭിനയിച്ചത് അതില്‍ നിന്ന് കിട്ടുന്ന തുക ഈ പദ്ധതിക്കായി നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു‘ എന്ന് വിജയ് സേതുപതി പറഞ്ഞു.
ഞാൻ നല്‍കുന്നത് സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണെന്ന് എനിക്ക് മനസ്സിലായി, കാരണം ഇത് 800 കോടിയുടെ പദ്ധതിയാണ്. ഇത് ഒരു വലിയ സ്വപ്നമാണ്. അത് നന്നായി അവസാനിക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ