'അമ്മ' പീഡന കേസിലെ പ്രതികൾക്ക് സ്വീകരണം നല്‍കുന്നു; താര സംഘടനക്കെതിരെ നടന്‍ വിജയകുമാര്‍

Published : Jan 13, 2023, 10:16 PM IST
 'അമ്മ' പീഡന കേസിലെ പ്രതികൾക്ക് സ്വീകരണം നല്‍കുന്നു; താര സംഘടനക്കെതിരെ നടന്‍ വിജയകുമാര്‍

Synopsis

കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്‍റെ പേരിൽ താരസംഘടന അമ്മ ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചെന്ന് വിജയകുമാർ പറഞ്ഞു.

കൊച്ചി: താര സംഘനയായ 'അമ്മ'യ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിജയകുമാര്‍. ചെയ്യാത്ത കുറ്റത്തിന്‍റെ പേരിൽ 13 വർഷമായി തന്നെ ഒറ്റപ്പെടുത്തുന്ന താരസംഘടന അമ്മ ഇപ്പോൾ പീഡന കേസിലെ പ്രതികൾക്ക് സ്വീകരണമാണ് നൽകുന്നതെന്ന് വിജയകുമാർ ആരോപിച്ചു. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം.

കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്‍റെ പേരിൽ താരസംഘടന അമ്മ ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചെന്ന് വിജയകുമാർ പറഞ്ഞു. 2009 ഫെബ്രുവരി 11നാണ് വിജയകുമാര്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ ശ്രമം നടത്തിയത്. 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ ചോദ്യം ചെയ്യാനായി നടൻ വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷർ ഓഫീസിലേക്ക് വിളിച്ച് വരുത്തിയപ്പോഴായിരുന്നു സംഭവം.
 
സിഐയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനിടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിയ്ക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് അറുത്ത് വിജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. പിന്നാലെ പൊലീസിന്‍റെ ഔദ്യോഗിക കൃത്യ നിർവഹണം നടത്തിയതിനും ആത്മഹത്യ ശ്രമത്തിനും വിജയകുമാറിന് എതിരായ കേസെടുക്കുകയായിരുന്നു. എന്നാൽ കോടതിയിൽ കേസ് സംശയാതീതമായി തെളിയിക്കാൻ പൊലീസിനായില്ല. തെളിവുകൾ ഹാജരാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി. 

Read More : വീണ്ടും ഷെഫ് ആയി മോഹൻലാൽ; ഒപ്പം 'പാലാപ്പള്ളി'ക്ക് ചുവടും; വീഡിയോ

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍