ഇത് ഞങ്ങളുടെ 'ഏദൻ', അച്ഛനായ സന്തോഷം പങ്കുവച്ച് വിജിലേഷ്

Web Desk   | Asianet News
Published : Jan 05, 2022, 03:05 PM IST
ഇത് ഞങ്ങളുടെ 'ഏദൻ', അച്ഛനായ സന്തോഷം പങ്കുവച്ച് വിജിലേഷ്

Synopsis

മഹേഷിന്റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയറ്ററിൽ കൈയടി നേടിയ താരമാണ് വിജിലേഷ് കാരയാട്. 

ടൻ വിജിലേഷിനും(vijilesh ) ഭാര്യ സ്വാതി ഹരിദാസിനും ആൺകുഞ്ഞ് പിറന്നു. വിജിലേഷ് തന്നെയാണ് മകൻ ജനിച്ച സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകനും ഭാര്യ സ്വാതി ഹരിദാസിനും ഒപ്പമുള്ള ചിത്രങ്ങളും വിജിലേഷ് പങ്കുവച്ചു. 

'പുതിയ ലോകം പുതിയ പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം ഏദനും', എന്നാണ് വിജലേഷ് കുറിച്ചത്. നിരവധി താരങ്ങളും ആരാധകരും അടക്കമുള്ളവർ വിജിലേഷിന് ആശംസകൾ നേർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലാണ് വിജിലേഷും സ്വാതിയും വിവാഹിതരാവുന്നത്. ഫേസ്ബുക്കിലൂടെയാണ് വജിലേഷ് വധുവിനെ കണ്ടെത്തിയത്. വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായിരുന്നു. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തുകയും ചെയ്തു. 

മഹേഷിന്റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയറ്ററിൽ കൈയടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ വിജിലേഷ് എത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ അജ​ഗജാന്തരത്തിലും വിജിലേഷ് അഭിനയിച്ചിട്ടുണ്ട്. പീസ്, സല്യൂട്ട്, കൊത്ത് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ