മുതിര്‍ന്ന നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

Published : Nov 26, 2022, 04:53 PM ISTUpdated : Nov 26, 2022, 05:40 PM IST
മുതിര്‍ന്ന നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

Synopsis

അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

മുതിർന്ന സിനിമ, സീരിയൽ നടൻ വിക്രം ഗോഖലെ അന്തരിച്ചു. 77 വയസായിരുന്നു. പൂനെ ദീനനാഥ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'പര്‍വാന'യാണ് വിക്രം ഗോഖലെയുടെ ആദ്യ ചിത്രം. ശേഷം പിന്നീട് ബോളിവുഡ്, മറാത്തി ചിത്രങ്ങളില്‍ അദ്ദേഹം സജീവമായി. അഗ്നിപഥ്, ഭൂല്‍ ഭുലയ്യ, നത്സാമ്രാട്ട്, മിഷന്‍ മംഗള്‍, ഗോദാവരി തുടങ്ങിയ നൂറോളം ചിത്രങ്ങളിൽ വിക്രം ഗോഖലെ ശ്രദ്ധേയ വേഷങ്ങളിൽ എത്തി. 'ബ്രഹ്മാസ്ത്ര'യാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

2013ല്‍ 'അനുമതി' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്‌കാരവും നടനെ തേടിയെത്തി. മറാത്തി ചിത്രം 'ആഗട്ട്' എന്ന ചിത്രത്തിലൂടെ  2010ല്‍ സംവിധായകന്റെ കുപ്പായവും വിക്രം ഗോഖലെ അണിഞ്ഞു. 1945 നവംബര്‍ 14ന് പൂനെയിലാണ് വിക്രം ഗോഖലെയുടെ ജനനം. മറാത്തി ചലച്ചിത്ര നടന്‍ ചന്ദ്രകാന്ത് ഗോഖലെയാണ് അദ്ദേഹത്തിന്റെ പിതാവ്. 

പാൻ ഇന്ത്യൻ ചിത്രവുമായി ശിവ രാജ്‍കുമാര്‍, 'ഗോസ്റ്റി'ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി