Asianet News MalayalamAsianet News Malayalam

പാൻ ഇന്ത്യൻ ചിത്രവുമായി ശിവ രാജ്‍കുമാര്‍, 'ഗോസ്റ്റി'ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

ശിവ രാജ്‍കുമാര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

 

 Shiva Rajkumar film Ghost new poster out
Author
First Published Nov 26, 2022, 4:17 PM IST

കന്നഡയുടെ പ്രിയ താരം ശിവ രാജ്‍കുമാര്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'ഗോസ്റ്റ്'. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ 'ഗോസ്റ്റെ'ന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായ 'ഗോസ്റ്റി'ന്റെ ചിതീകരണം വളരെ വേഗമാണ് പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. 28 ദിവസങ്ങളിലായി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചതായി നേരത്തെ അറിയിച്ചിരുന്നു. ഡിസംബറില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. മസ്‍ത്രിയും പ്രസന്നയുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 'ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ കലാസംവിധാനം കെജിഎഫ് ഫെയിം ശിവ കുമാറാണ്. അര്‍ജുൻ ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

രജനികാന്ത് നായകനാകുന്ന ചിത്രം 'ജയിലറി'ലും ശിവ രാജ്‍കുമാറിന് ഒരു മികച്ച വേഷമുണ്ട്. അഞ്ച് ദിവസമായിരുന്നു ചിത്രത്തിന് ശിവ രാജ്‍കുമാര്‍ ഡേറ്റ് നല്‍കിയിരുന്നു. 'ജയിലര്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ശിവ രാജ്‍കുമാറിന്റെ സ്റ്റില്ലുകള്‍ പുറത്തുവിട്ടിരുന്നു. ശിവ രാജ്‍കുമാറിന്റെ കഥാപാത്രം എന്തായിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല.

തമിഴ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജയിലര്‍'. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. റാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിന് വേണ്ടി ഒരു കൂറ്റൻ സെറ്റൊരുക്കിയിരുന്നു. 'അണ്ണാത്തെ' എന്ന ചിത്രത്തിനു ശേഷം രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ ശിവ രാജ്‍കുമാറും എത്തുമ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്.

Read More: അമലാ പോള്‍ നായികയായി 'ദ ടീച്ചര്‍', ഗാനം പുറത്ത്

Follow Us:
Download App:
  • android
  • ios