'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി വിനീത് ശ്രീനിവാസൻ, റിലീസ് പ്രഖ്യാപിച്ചു

Published : Oct 15, 2022, 05:32 PM ISTUpdated : Oct 15, 2022, 05:35 PM IST
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി വിനീത് ശ്രീനിവാസൻ, റിലീസ് പ്രഖ്യാപിച്ചു

Synopsis

പ്രണവ് മോഹൻലാൽ നായികനായി എത്തിയ ഹൃദയം ആണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒടുവിൽ ഇറങ്ങിയ ചിത്രം.

വിനീത് ശ്രീനിവാസൻ നയകനായി എത്തുന്ന പുതിയ ചിത്രം 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി'ന്റെ റിലീസ് പ്രഖ്യാപിച്ചു. നവംബർ 11ന് ചിത്രം തിയറ്ററുകളിൽ എത്തും. സലിം കുമാറും വിനീത് ശ്രീനിവാസനും തമ്മിലുള്ള സംഭാഷണ വീഡിയോയിലൂടെയാണ് റിലീസ് വിവരം അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ദീപാവലിക്ക് റിലീസ് ചെയ്യുമെന്നും വീഡിയോയിൽ പറയുന്നു. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വിമൽ ​ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അഭിഭാഷകനായാണ് വിനീത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നർമത്തിന് പ്രാധാന്യമുള്ളതാകും ചിത്രമെന്നാണ് സൂചനകൾ. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നടത്തിയിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂംസ്- ഗായത്രി കിഷോർ, പിആർഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

'നീ ദൈവത്തിന്റെ സമ്മാനം': മകളുടെ പിറന്നാൾ ആഘോഷമാക്കി സണ്ണി ലിയോൺ

പ്രണവ് മോഹൻലാൽ നായികനായി എത്തിയ ഹൃദയം ആണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒടുവിൽ ഇറങ്ങിയ ചിത്രം. കല്യാണി പ്രിയദർശനും ദർശനയും നായികമാരായി എത്തിയ ചിത്രം ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരത്തിൽ ഏറ്റവും ജനപ്രീതിയുള്ള ചിത്രം എന്ന നേട്ടവും ഹൃദയം സ്വന്തമാക്കിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ