'ദൃശ്യം 2' പോസ്റ്റര്‍ പങ്കുവെച്ച് അജയ് ദേവ്‍ഗണ്‍, വിജയം ഉറപ്പെന്ന് ആരാധകര്‍

Published : Oct 15, 2022, 05:11 PM IST
'ദൃശ്യം 2' പോസ്റ്റര്‍ പങ്കുവെച്ച് അജയ് ദേവ്‍ഗണ്‍, വിജയം ഉറപ്പെന്ന് ആരാധകര്‍

Synopsis

'ദൃശ്യം 2'വില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.

മോഹൻലാല്‍ നായകനായ 'ദൃശ്യം 2'വിന്റെ ഹിന്ദി റീമേക്ക് അജയ് ദേവ്‍ഗണ്‍ കേന്ദ്ര കഥാപാത്രമായി നവംബര്‍ 18ന് തിയറ്ററുകളില്‍ എത്താനിരിക്കുകയാണ്. 'ദൃശ്യം' ആദ്യ ഭാഗത്തിന്റെ റീമേക്കും ഹിന്ദിയില്‍ വൻ ഹിറ്റായിരുന്നതിനാല്‍ 'ദൃശ്യം 2'ല്‍ വലിയ പ്രതീക്ഷകളാണ് ബോളിവുഡിന്. കുറിച്ച് ദിവസങ്ങളായി പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ട്  'ദൃശ്യം 2' പ്രേക്ഷകരുടെ ശ്രദ്ധയില്‍ സജീവമായി നിലനിര്‍ത്തിപ്പോരുകയാണ്. ഇപ്പോഴിതാ നായകനായ തന്റെ പോസ്റ്റര്‍ ട്വീറ്റ് ചെയ്‍തിരിക്കുകയാണ് അജയ് ദേവ്‍ഗണ്‍.

'വിജയ് സാല്‍ഗോൻകറാ'യി അജയ് ദേവ്‍ഗണ്‍ അഭിനയിക്കുന്ന ചിത്രം വിജയിക്കുമെന്ന് ഉറപ്പെന്നാണ് താരത്തിന്റെ ട്വീറ്റിന് ആരാധകരുടെ കമന്റുകള്‍ . 'ദൃശ്യം 2'വില്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തുന്നു. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.  ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ.

അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.

ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് അജയ് ദേവ്‍ഗണ്‍ പറഞ്ഞിരുന്നു.

Read More: 'രണ്ടു പ്രാവശ്യം കണ്ടു', 'കാന്താര'യെ വാനോളം പുകഴ്ത്തി പ്രഭാസ്

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ