അമ്പോ വൻ മേക്കോവർ; അനിമൽ ഫ്‌ളോയിൽ ഞെട്ടിക്കാൻ വിശാക് നായർ; 'എക്സിറ്റ്' അപ്ഡേറ്റ്

Published : Nov 12, 2023, 06:29 PM IST
അമ്പോ വൻ മേക്കോവർ; അനിമൽ ഫ്‌ളോയിൽ  ഞെട്ടിക്കാൻ വിശാക് നായർ; 'എക്സിറ്റ്' അപ്ഡേറ്റ്

Synopsis

തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം  ഇന്റർനാഷണലിൻ്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'എക്സിറ്റ്'. ചിത്രത്തിലെ വിശാക് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തീർത്തും ചങ്ങലയിൽ പൂട്ടിയിട്ട ഒരു മനുഷ്യൻ്റെ വിചിത്രമായ രൂപമാണ് പോസ്റ്ററിൽ ഉള്ളത്. സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണെന്നതും ഒരു പ്രത്യേകതയാണ്. 

മലയാളത്തിലെ യുവതാരങ്ങളായ ബേസിൽ ജോസഫ്, ആൻ്റണി വർഗ്ഗീസ്, ഷൈൻ ടോം ചാക്കോ, അന്ന രേഷ്മ രാജൻ എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. മലയാളത്തിൽ പരീക്ഷണടിസ്ഥാനത്തിൽ ഇറങ്ങുന്ന ചിത്രം ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്. മലയാളത്തിന് പുറമേ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക. നവാഗതനായ അനീഷ് ജനാർദ്ദനൻ്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

വിശാകിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'പസംഗ' എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം - റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് - നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, സംഗീതം - ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, കലാസംവിധാനം - എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ - ശരണ്യ ജീബു, മേക്കപ്പ് - സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ - അമൽ ബോണി, ഡി.ഐ - ജോയ്നർ തോമസ്, ആക്ഷൻ - റോബിൻച്ചാ, പി.ആർ.ഒ -പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, ഡിജിറ്റൽ മാർക്കറ്റിങ് - ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻസ് - യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അമ്പമ്പോ..എന്നാ ഒരു ലുക്കാ മമ്മൂക്കാ..; 'ബസൂക്ക' വൻ അപ്ഡേറ്റ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'അരൂപി' ഫസ്റ്റ് ലുക്ക് എത്തി
'ജനനായകൻ' കേരള ടിക്കറ്റ് ബുക്കിങ് നാളെ മുതൽ; പ്രതീക്ഷയോടെ ആരാധകർ