Amala Paul : യുഎഇയുടെ ഗോള്‍ഡൻ വീസ സ്വീകരിച്ച് അമലാ പോള്‍

Web Desk   | Asianet News
Published : Dec 28, 2021, 07:25 PM IST
Amala Paul : യുഎഇയുടെ ഗോള്‍ഡൻ വീസ സ്വീകരിച്ച് അമലാ പോള്‍

Synopsis

യുഎഇയുടെ ഗോള്‍ഡൻ വീസ സ്വീകരിച്ച വിവരം പങ്കുവെച്ച് അമലാ പോള്‍.

നടി അമലാ പോളിന് (Amala Paul) യുഎഇയുടെ ഗോള്‍ഡൻ വീസ. ഗോള്‍ഡൻ വീസ (Golden Visa) ലഭിച്ച കാര്യം അമലാ പോള്‍ തന്നെയാണ് അറിയിച്ചിരിക്കുന്ന. ഗോള്‍ഡൻ വീസ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും അമലാ പോള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഗോള്‍ഡൻ വീസ ലഭിച്ചതിന് എല്ലാവരോടും നന്ദിയും പറയുകയും ചെയ്യുന്നു അമലാ പോള്‍.

അമലാ പോള്‍  നായികയായിട്ടുള്ള ചിത്രം 'കാടവെര്‍' ആണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. അമലാ പോളിന്റെ വേറിട്ട കഥാപാത്രമായിരിക്കും 'കാടവെറി'ലേത്. അനൂപ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫോറൻസിക് ത്രില്ലര്‍ ആയിട്ടാണ് എത്തുക. അരവിന്ദ് സിംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 

അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൊലീസ് സര്‍ജൻ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്.

'രഞ്‍ജിഷ് ഹി സഹി'  സീരീസിലും അമലാ പോള്‍ അഭിനയിക്കുന്നുണ്ട്. എഴുപതുകളിലെ ബോളിവുഡ് പശ്ചാത്തലമായിട്ടാണ് സീരിസിന്റെ കഥ പറയുന്നത്. 'രഞ്‍ജിഷ് ഹി സഹി' സിനിമയ്‍ക്കുള്ളിലെ കഥയാണ് പറയുന്നത്. പുഷ്‍പദീപ് ഭരദ്വാദ് സംവിധാനം ചെയ്യുന്ന 'രഞ്‍ജിഷ് ഹി സഹി'യുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്