
നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി മത്സരാർത്ഥികളിൽ ഒരാളാണ് ചലച്ചിത്ര താരമായ അഞ്ജലി നായർ. തൃപ്പൂണിത്തുറയിലാണ് അഞ്ജലി നായര്‍ ജനവിധി തേടുന്നത്. അഞ്ജലിയുടെ പല പ്രസ്താവനകളും അടിസ്ഥാനമാക്കി പല ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അഞ്ജലിയുടെ ഭർത്താവ് അജിത്ത് രാജു.
''ചാണകം ചാണകം എന്നു പറഞ്ഞ് കുറേ അധിക്ഷേപിക്കുന്നുണ്ട്. ചാണകത്തിന്റെ ഗുണം എന്താണെന്ന് അവർക്ക് അറിയുമോ? ചാണകത്തിന്റെ പവർ എന്താണെന്ന് അറിയില്ല. പേടിയാണ് അതുകൊണ്ടാണ്. ഇതിനേക്കാൾ കോമാളിത്തരം കാണിക്കുന്ന മുഖ്യാധാരാ രാഷ്ട്രീയ പാർട്ടികളിലെ തലമൂത്ത നേതാക്കളെ നിങ്ങൾ കാണുന്നില്ലേ. ഒരു വികലാംഗൻ ഫോട്ടോ എടുക്കാൻ വന്നപ്പോൾ അവനെ തട്ടിത്തെറിപ്പിക്കുന്ന ആളും വീട്ടിൽ പോയി ചോദിക്കാൻ പറയുന്ന ആളുമൊക്കെ ഉണ്ടല്ലോ? ഇതൊന്നും ആരും കാണുന്നില്ലേ? ഇതൊക്കെ കാണുമ്പോൾ കണ്ണടച്ചിരിക്കുകയാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കൊട്ടിക്കലാശത്തിനു ശേഷം, അഞ്ജലിയുടെയും ആതിരയുടെയും ശോഭച്ചേച്ചിയുടെയുമൊക്കെ ഫോട്ടോ വെച്ചിട്ട് ഒരു റീൽ കണ്ടു, ഇവരുടെയൊക്കെ കോമഡി ഇതോടുകൂടി തീരുകയാണല്ലോ എന്നോർത്ത് ഭയങ്കര വിഷമമായി എന്നൊക്കെ പറഞ്ഞ്. ആ റീൽ ഇട്ടവരോട് എനിക്ക് പുച്ഛമാണ് തോന്നിയത്'', എന്ന് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അഞ്ജലി പറഞ്ഞു.
''അവസരം തരട്ടെ ആദ്യം. അവസരം തന്നിട്ട് ഞങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് വിമർശിക്കുകയോ എന്തു വേണമെങ്കിലും ചെയ്യട്ടെ'', എന്നായിരുന്നു അഞ്ജലിയുടെ പ്രതികരണം. എല്ലാവരും തന്നെ ഇപ്പോൾ എംഎൽഎ എന്നാണ് വിളിക്കുന്നത് എന്ന് ഒരഭിമുഖത്തിൽ അഞ്ജലി പറഞ്ഞ വാക്കുകളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നാളെ ജനവിധി തേടുകയാണ്. മുന്നണികളെല്ലാവരും സജീവമായി തന്നെ മുന്നിലുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ