
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആശ ശരത്. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആശ ശരത് ഇതിനകം മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ക്കൊപ്പം ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടി കഴിഞ്ഞു. ദൃശ്യം സിനിമയിലെ ഗീത പ്രഭാകർ എന്ന വേഷം ആശയ്ക്ക് വലിയൊരു കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നു. നിലവിൽ അഭിയനയത്തിനൊപ്പം നൃത്തവും കൊണ്ടുപോകുന്ന ആശ, തന്റെ ഒരു വിദ്യാർത്ഥിനിയ്ക്ക് നേരിട്ട മോശം അനുഭവത്തെ പറ്റി പറഞ്ഞത് ശ്രദ്ധനേടുകയാണ്.
പ്രതികരിക്കേണ്ടിടത്ത് ആരാണെന്ന് പോലും നോക്കാതെ പ്രതികരിച്ചിട്ടുള്ള ആളാണ് താനെന്ന് ആശ ശരത് പറയുന്നു. തനിക്ക് വേണ്ടി മാത്രമല്ല, തന്‍റെ കൂടേയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയും സംസാരിക്കാനുള്ള ധൈര്യം കാണിക്കാറുണ്ടെന്നും താരം പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആശയുടെ പ്രതികരണം.
നോ പറയേണ്ടുന്ന സ്ഥലത്തൊക്കെ ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. അത് പറയാന്‍ മടിയുള്ള ആളെയല്ല ഞാന്‍. നോ പറയേണ്ടുന്നിടത്ത്, റിയാക്ട് ചെയ്യേണ്ടിടത്ത് ആരാണെന്ന് പോലും നോക്കാതെ പ്രതികരിച്ചിട്ടുള്ള ആളാണ്. കാസ്റ്റിംഗ് കൗച്ച് പോലുള്ള കാര്യങ്ങളൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ നമുക്ക് ചെയ്യേണ്ടാത്ത ചില കാര്യങ്ങള്‍ ചില കോസ്റ്റ്യംസ്. അതൊക്കെ ആദ്യമെ തന്നെ പറയും. എനിക്ക് വേണ്ടി മാത്രമല്ല, എന്‍റെ കൂടേയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയും സംസാരിക്കാനുള്ള ധൈര്യം ഞാന്‍ കാണിക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ ചില കുട്ടികള്‍ക്കൊരു പേടി ഉണ്ടാകും. ജോലി നഷ്ടപ്പെടുമോ, അല്ലെങ്കില്‍ എല്ലാവരും നില്‍ക്കുന്നു അതുകൊണ്ട് പറയുന്നതില്‍ തെറ്റുണ്ടോ എന്നൊക്കെ. റിയാക്ട് ചെയ്താല്‍ ബാധിക്കുമോന്നുള്ള പേടി. പ്രതികരിക്കേണ്ടിടത്ത് അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് ഞാന്‍ എന്റെ മക്കളോട് പറഞ്ഞിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ സ്കൂളില്‍, ഒരുകുട്ടിയോട് അവിടെ പഠിപ്പിക്കുന്നൊരു അധ്യാപകന്‍ മോശമായിട്ട് പെരുമാറി. സ്കൂളില്‍ മുഴുവന്‍ ക്യാമറയാണ്. പക്ഷേ ഇയാള്‍ മോശമായി പെരുമാറാന്‍ ശ്രമം നടത്തി. കുട്ടിയുടെ മാതാപിതാക്കള്‍ വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി. ഞാന്‍ ഇന്ത്യയിലായിരുന്നു ആ സമയത്ത്. ഇടന്‍ തന്നെ ദുബായില്‍ പോയി. അയാളെ വിളിച്ചിട്ട് ഇങ്ങനെ ചെയ്തോ എന്ന് ചോദിച്ചു. ഇല്ല ചെയ്തിട്ടില്ലെന്നാണ് അയാള്‍ പറഞ്ഞത്. പക്ഷേ കുട്ടി പറയുന്നു നിങ്ങള്‍ മോശമായി പെരുമാറിയെന്ന്. അത് ചെയ്തോ എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അയാള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്. 'ഞാന്‍ അങ്ങനെ ഒന്നും ചെയ്തില്ല. ഐ ജസ്റ്റ് സ്റ്റാര്‍ട്ടഡ്' എന്ന് പറഞ്ഞു. എന്‍റെ ജീവിതത്തില്‍ മക്കളേ പോലും ഞാന്‍ അടിച്ചിട്ടില്ല. പക്ഷേ അയാളെ ഞാന്‍ അടിച്ചു. അടിക്കാണ്ട് വേറെ വഴിയില്ല. അവനെയൊക്കെ അടിക്കയല്ലേ കൊല്ലണ്ടേ. ഒരു അധ്യാപകനാണ്. കേസ് കൊടുത്തു, അയാളെ അറസ്റ്റ് ചെയ്തു. അങ്ങനെ റിയാക്ട് ചെയ്തിട്ടുള്ള ആളാണ് ഞാന്‍. വലിപ്പ ചെറുപ്പം നോക്കേണ്ടതില്ല. തെറ്റ് ചെയ്താല്‍ പ്രതികരിക്കണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ