Apoorva Bose : അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു

Published : Jun 08, 2022, 09:37 AM IST
Apoorva Bose : അപൂര്‍വ്വ ബോസ് വിവാഹിതയാവുന്നു

Synopsis

ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്യുകയാണ് അപൂര്‍വ്വ ഇപ്പോള്‍

മുന്‍ നടി അപൂര്‍വ്വ ബോസ് (Apoorva Bose) വിവാഹിതയാവുന്നു. ധിമന്‍ തലപത്രയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപൂര്‍വ്വ തന്നെയാണ് വിവരം പങ്കുവച്ചത്. 

കൊച്ചി സ്വദേശിയായ അപൂര്‍വ്വ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഭിനയരം​ഗത്തേക്ക് എത്തിയത്. പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. പിന്നീട് സിനിമയില്‍ നിന്ന് വിട്ടുനിന്ന അപൂര്‍വ്വ ഇന്‍റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദമെടുത്ത് ഐക്യരാഷ്ട്ര സഭയില്‍ ജോലിയില്‍ പ്രവേശിച്ചു. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്‍റ് പ്രോ​ഗ്രാം കമ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്‍റ് ആണ് ഇപ്പോള്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍ താമസിക്കുന്നത്.

 

കളക്ഷനില്‍ മൂന്നിലൊന്ന് കുറവുമായി തിങ്കളാഴ്ച; ബോക്സ് ഓഫീസില്‍ കൂപ്പുകുത്തി അക്ഷയ് കുമാറിന്‍റെ 'പൃഥ്വിരാജ്'

ബോളിവുഡ് സമീപ വര്‍ഷങ്ങളിലായി ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തിവരുന്ന താരമാണ് അക്ഷയ് കുമാര്‍ (Akshay Kumar). ഏറ്റവുമധികം 200 കോടി ക്ലബ്ബുകളില്‍ അംഗമായ ബോളിവുഡ് നടനും അക്ഷയ് കുമാര്‍ തന്നെ. എന്നാല്‍ കൊവിഡാനന്തരം അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ക്കും മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് സാധിക്കുന്നില്ല. ബെല്‍ബോട്ടവും ബച്ചന്‍ പാണ്ഡേയുമൊക്കെ പ്രതീക്ഷയുമായി വന്ന് ബോക്സ് ഓഫീസില്‍ വീണപ്പോള്‍ വിജയിച്ചത് സൂര്യവന്‍ശി മാത്രമായിരുന്നു. ഇപ്പോഴിതാ അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജും കളക്ഷന്‍ കണക്കുകളുടെ കാര്യത്തില്‍ ബോളിവുഡിന് നിരാശയാണ് സമ്മാനിക്കുന്നത്.

ALSO READ: റോളക്സിന് മുഴുനീള വേഷവുമായി 'വിക്രം 3'? സൂചന നല്‍കി കമല്‍ ഹാസന്‍

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്ന് നേടിയത് 44.40 കോടിയാണ്. ഒരു അക്ഷയ് കുമാര്‍ ചിത്രത്തെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വിപരീതമാണ് ഇത്. റിലീസ് ദിനമായ വെള്ളിയാഴ്ച 10.70 കോടി നേടിയ ചിത്രം ശനിയാഴ്ച 12.60 കോടിയും ഞായറാഴ്ച 16.10 കോടിയും നേടിയിരുന്നു. എന്നാല്‍ ആദ്യ തിങ്കളാഴ്ചയായിരുന്ന ഇന്നലെ ഒറ്റ അക്കത്തിലേക്കാണ് കളക്ഷന്‍ കടന്നത്. വെറും 5 കോടി രൂപ മാത്രമാണ് ചിത്രം ഇന്നലെ നേടിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കാണ് ഇത്. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ