Anaswara Rajan : ഇതാ അനശ്വര രാജന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോ

Published : Jun 07, 2022, 08:21 PM ISTUpdated : Jun 07, 2022, 08:27 PM IST
Anaswara Rajan : ഇതാ അനശ്വര രാജന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോ

Synopsis

അനശ്വര രാജന്റെ പുത്തൻ ഫോട്ടോഷൂട്ടിന്റെ വീഡിയോ (Anaswara Rajan).  

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനശ്വര രാജൻ. ചിത്രങ്ങള്‍ വളരെയധികം ഇല്ലെങ്കിലും ചെയ്യുന്നതെല്ലാം പൊന്നാക്കിയ യുവ നടി. സാമൂഹ്യമാധ്യമങ്ങളില്‍ അനശ്വര രാജൻ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ഫോട്ടോഷൂട്ട് വീഡിയാണ് അനശ്വര രാജൻ പങ്കുവെച്ചിരിക്കുന്നത് (Anaswara Rajan).

കഴിഞ്ഞ ദിവസം അനശ്വര പങ്കുവെച്ച ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോകള്‍ ഓണ്‍ലൈൻ തരംഗമായിരുന്നു. ഇപ്പോള്‍ അനശ്വരയുടെ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഹിറ്റായി മാറുകയാണ്. ബാലതാരമായി എത്തി മലയാള സിനിമയില്‍ മുൻനിര നായികയായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ് അനശ്വര രാജൻ.

'ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തുന്നത്. മഞ്‍ജു വാര്യരുടെ മകള്‍ കഥാപാത്രമായിട്ടായിരുന്നു തുടക്കം. അനശ്വര രാജന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അവിയല്‍' ആണ്. മുഴുനീള നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'സൂപ്പര്‍ ശരണ്യ'യും.

അനശ്വര രാജിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം 'മൈക്ക്' ആണ്. വിഷ്‍‍ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് സജീവനാണ് നായകൻ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും രണദീവെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന 'മൈക്കി'ല്‍ അഭിനയിക്കുന്നു. രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ജെ എ എന്റർടൈൻമെന്റിന്റെ ബാനറില്‍ 'മൈക്ക്' ജോണ്‍ അബ്രഹാം ആണ് ചിത്രം നിര്‍മിക്കുന്നത്. 'വിക്കി ഡോണർ', 'മദ്രാസ് കഫെ', 'പരമാണു', 'ബത്‌ല ഹൗസ്'  തുടങ്ങിയവ ജോണ്‍ അബ്രഹാമായിരുന്നു നിര്‍മിച്ചത്.  ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആണ് മൈക്കിന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രം. മേക്കപ്പ് - റോണെക്സ് സേവിയർ, വസ്‍ത്രാലങ്കാരം - സോണിയ സാൻഡിയാവോ. 'രാംഗി' എന്ന തമിഴ് ചിത്രവും അനശ്വര രാജന്റേതായി പ്രദര്‍ശനത്തിന് എത്താനുണ്ട്.

Read More : 'നിന്നെപ്പോലെ ആരുമുണ്ടാകില്ല', ചിരഞ്‍ജീവി സര്‍ജയുടെ ഓര്‍മ ദിനത്തില്‍ മേഘ്‍ന രാജ്

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍