
മുത്തങ്ങ: കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ നടി ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് തിരിച്ച ഭാവന മുത്തങ്ങ അതിർത്തി വഴിയാണ് കേരളത്തിലെത്തിയത്.
അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുടർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭാവന മുത്തങ്ങയിൽ എത്തിയത്. ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി.
തുടര്‍ന്ന് ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഫെസിലിറ്റേഷൻ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവർക്കെല്ലാം ഭാവനയുടെ അപ്രതീക്ഷിതമായ വരവ് കൗതുകമായി. ചിലർ സാമൂഹിക അകലമൊക്കെ പാലിച്ച് സെൽഫി പകർത്തുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഹോം ക്വാറന്‍റൈനിലേക്ക് പൊലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടർന്നുള്ള യാത്ര.
വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളൂരുവിലാണ് നടി ഇപ്പോള്‍ താമസിക്കുന്നത്. അടുത്തിടെയായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം. കന്നഡ സിനിമാ മേഖലയിലാണ് ഭാവന ഇപ്പോള്‍ സജീവം.
Also Read: 'ഇത് ക്വാറന്‍റൈന്‍ സ്റ്റൈല്‍'; ചിത്രം പങ്കുവച്ച് പൃഥ്വിരാജ്...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ