ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശം; ആശാ പ്രവർത്തകർക്ക് പിന്തുണയുമായി ദിവ്യ പ്രഭ

Published : Mar 07, 2025, 08:29 PM ISTUpdated : Mar 07, 2025, 08:50 PM IST
ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശം; ആശാ പ്രവർത്തകർക്ക് പിന്തുണയുമായി ദിവ്യ പ്രഭ

Synopsis

ആശാ  പ്രവർത്തകർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ.

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ  പ്രവർത്തകർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡ് വിത്ത് ആശ വർക്കേഴ്സ് എന്ന വാചകത്തോട് കൂടിയ പോസ്റ്ററിനൊപ്പം കുറിപ്പ് കൂടി ചേർത്താണ് താരം ഇൻസ്റ്റഗ്രാമിൽ പിന്തുണ പങ്കുവച്ചിരിക്കുന്നത്.

"ഈ വനിതാ ദിനത്തിൽ നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശാ തൊഴിലാളികൾക്ക് അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ അവർക്കൊപ്പം നിൽക്കുന്നു. നാളെ അവർ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാർച്ചിൽ ഉത്തരവാദിത്തമുള്ളവർ നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശമാണ്. അവർക്ക് വേണ്ടി ശബ്ദമുയർത്താം", എന്നാണ് ദിവ്യ പ്രഭ കുറിച്ചത്. 

ആശാ വർക്കർമാരുടെ സമരം; കേന്ദ്ര ധനമന്ത്രിക്ക് മുന്നിൽ കണക്ക് ബോധ്യപ്പെടുത്താനാകാതെ കെ വി തോമസ്

അതേസമയം, വിഷയം എത്രയും വേഗം സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. വനിതാ ദിനമായ നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാ സംഗമം സംഘടിപ്പിച്ച് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ആശവര്‍ക്കർമാരുടെ നീക്കം. ഇതിനിടെ ആശാ വര്‍ക്കര്‍മാരുടെ സമരം ശക്തമാകുന്നതിനിടെ കേന്ദ്രധനമന്ത്രിക്ക് മുന്നില്‍ കേരളത്തിന് കിട്ടാനുള്ള വിഹിതത്തിന്‍റെ കണക്ക് ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസിന് കഴിഞ്ഞില്ല. കൂടിക്കാഴ്ചക്കെത്തിയ കെ വി തോമസിനോട്  സീതാരാമന്‍ വിശദമായ കുറിപ്പ് ഹാജരാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  ആവശ്യപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'
ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യ, ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍