'നമ്മൾ കേട്ടറിഞ്ഞ ആളല്ല ബാലയ്യ, കളങ്കമില്ലാത്ത, സപ്പോർട്ടീവായ വ്യക്തിയാണ്'; ഹണി റോസ്

Published : Feb 01, 2023, 04:53 PM ISTUpdated : Feb 01, 2023, 04:58 PM IST
'നമ്മൾ കേട്ടറിഞ്ഞ ആളല്ല ബാലയ്യ, കളങ്കമില്ലാത്ത, സപ്പോർട്ടീവായ വ്യക്തിയാണ്'; ഹണി റോസ്

Synopsis

ബാലകൃഷ്ണയുടെ  അടുത്ത പടത്തിലും ഹണി റോസ് നായികയായി എത്തുന്നുവെന്നാണ് വിവരം.

ലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ബാലയ്യയെ കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ട്രോളുകളും മറ്റും കണ്ടാണ് ബാലയ്യയെ കുറിച്ച് അറിയുന്നതെന്നും എന്നാൽ നമ്മൾ കേട്ടറിഞ്ഞ ആളല്ല ബാലയ്യ എന്ന തിരിച്ചറിവാണ് തനിക്ക് ഉണ്ടായതെന്നും ഹണി റോസ് പറയുന്നു. കളങ്കമില്ലാത്ത, സപ്പോർട്ടീവായ വ്യക്തിയാണ് നന്ദമുറി എന്നും ഹണി പറഞ്ഞു. ഒരു ഓൺലൈൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 

"നമ്മുടെ ഇവിടുത്തെ ട്രോളുകളും മറ്റും കണ്ടാണ് ബാലയ്യയെ കുറിച്ച് എനിക്ക് അറിയാവുന്നത്. ഒപ്പം വർക്ക് ചെയ്യുന്നതിന് മുൻപ് അദ്ദേഹത്തിന്റെ സിനിമകളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അഖണ്ഡ എനിക്ക് ഒത്തിരി ഇഷ്ടമുള്ള സിനിമയാണ്. അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കുമ്പോഴോക്കെ പല പല കഥകളാണ് നമ്മൾ കേൾക്കുന്നത്. ദേഷ്യമുള്ള ആളാണ് എന്നൊക്കെ. പക്ഷേ ആദ്യദിവസം തന്നെ നമ്മളൊന്നും കേട്ടറിഞ്ഞ ആളല്ല ബാലയ്യ എന്ന തിരിച്ചറിവാണ് എനിക്ക് ഉണ്ടായത്. ഭയങ്കര എനർജിയിൽ എപ്പോഴും സംസാരിക്കുന്ന ആളാണ് അദ്ദേഹം. ബാലയ്യയുടെ സിനിമകൾ മാസ് മൂവി, പവർ സിനിമകൾ എന്നാണ് പറയാറുള്ളത്. അതേ പവറാണ് അദ്ദേഹത്തിന്റെ ലൈഫിലും. ഇവർ ഇത്രയും ആക്ടീവ് ആയിട്ട് ഇരിക്കുന്നത് എങ്ങനെ എന്നത് ഭയങ്കര അതിശയമാണ്. അതിന്റെ ഒരു അംശം പോലും എനർജി നമുക്കൊന്നും ഇല്ല. സപ്പോർട്ടീവ് ആയിട്ടുള്ള ആളാണ് അദ്ദേഹം. കളങ്കമില്ലാത്ത വ്യക്തിയാണ്", എന്നായിരുന്നു ഹണി റോസിന്റെ വാക്കുകൾ. 

ബോളിവുഡിന്റെ ഉയർത്തെഴുന്നേൽപ്പ്; ബേക്സ് ഓഫീസ് തൂഫാനാക്കി 'പഠാൻ'; ലോകമെമ്പാടുമായി നേടിയത്

ജനുവരി 12നാണ് വീര സിംഹ റെഡ്ഡി തിയറ്ററുകളിൽ എത്തിയത്. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ആണ് ഇത്. 

അതേസമയം, ബാലകൃഷ്ണയുടെ  അടുത്ത പടത്തിലും ഹണി റോസ് നായികയായി എത്തുന്നുവെന്നാണ് വിവരം. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവരും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്