അജിത്തിന് ഇഷ്ടമായി; വിഘ്നേശിനെ പുറത്താക്കി കൊണ്ടുവന്ന സംവിധായകന് പ്രതിഫലം റെക്കോഡ് തുക.!

By Web TeamFirst Published Feb 1, 2023, 2:15 PM IST
Highlights

 അജിത്തിന് മുന്‍പില്‍ അവതരിപ്പിച്ച തിരക്കഥ അജിത്തിന് ഏറെ ഇഷ്ടപ്പെട്ടു. അതിനാല്‍ തന്നെ ഈ ചിത്രം അടുത്തതായി ചെയ്യാം എന്നാണ് അജിത്ത് പറഞ്ഞത്. 

ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്‍റെ അടുത്ത പടം. എച്ച്.വിനോദുമായി കഴിഞ്ഞ മൂന്ന് ചിത്രങ്ങളില്‍ സഹകരിച്ച അജിത്ത് പുതിയ സംവിധായകനുമായി എത്തും എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം ചിത്രം ചെയ്യാനിരുന്ന വിഘ്നേശ് ശിവനെ  'എകെ62' ല്‍ നിന്നും ഒഴിവാക്കിയെന്നാണ്. ഇത് ഏതാണ്ട് ശരിയാണ് എന്നാണ് കോളിവുഡ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്.

ഇതോടെ മഗിഴ് തിരുമേനിയായിരിക്കും 'എകെ62'  സംവിധാനം ചെയ്യുക. ഇദ്ദേഹം അജിത്തിന് മുന്‍പില്‍ അവതരിപ്പിച്ച തിരക്കഥ അജിത്തിന് ഏറെ ഇഷ്ടപ്പെട്ടു. അതിനാല്‍ തന്നെ ഈ ചിത്രം അടുത്തതായി ചെയ്യാം എന്നാണ് അജിത്ത് പറഞ്ഞത്. നേരത്തെ  'എകെ62'  നിര്‍മ്മിക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍ അജിത്തിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. മഗിഴ് തിരുമേനിയുടെ പ്രൊജക്ടില്‍ ലൈക്കയും സന്തുഷ്ടരാണ് എന്നാണ് പുതിയ വിവരം. 

220 കോടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ് എന്നാണ് പുതിയ വാര്‍ത്ത. ഉടന്‍  ഷൂട്ടിംഗ് ആരംഭിച്ച് ഈ വര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രത്തിന്‍റെ സംഗീത സംവിധായകനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.നേരത്തെ വിഘ്നേശ് ചിത്രത്തില്‍ അനിരുദ്ധിനെയാണ് നിശ്ചിയിച്ചിരുന്നത് എന്നാണ് വിവരം, അതിനാല്‍ അനിരുദ്ധ് തുടരുമോ എന്നതില്‍ വ്യക്തത കുറവുണ്ട്. ഇതുവരെ ഒരു ചിത്രത്തില്‍ വാങ്ങിയതിന്‍റെ എത്രയോ ഇരട്ടി ശമ്പളമാണ് ഈ ചിത്രത്തിന് ലൈക്ക പ്രൊഡക്ഷന്‍ മഗിഴ് തിരുമേനിക്ക് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ചെയ്ത കലഗ തലൈവൻ എന്ന ഉദയനിദി സ്റ്റാലിന്‍ നായകനായ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

അതേ സമയം  ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായിരുന്നു അജിത്തിനെ നായകനാക്കി വിഘ്‍നേശ് ശിവൻ ഒരുക്കാനിരുന്നത്. ചിത്രം ജനുവരിയില്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും തുനിവിന്‍റെ വിജയത്തിന് ശേഷം അജിത്ത് ഒരു അവധിക്ക് പോവുകയായിരുന്നു. ഒപ്പം അജിത്ത് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് കഥവീണ്ടും കേട്ട അജിത്ത് കഥയില്‍ തൃപ്തനായില്ല എന്നാണ് വിവരം. അജിത്ത് യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അവിടെ നേരിട്ട് എത്തി വിഘ്നേശ് അജിത്തിനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല എന്നാണ് വിവരം.

300 കോടിക്ക് അരികെ വാരിസ്; റെക്കോഡ് നേട്ടത്തില്‍ വിജയ് ചിത്രം.!

അജിത്തിന്‍റെ അടുത്ത ചിത്രം 'എകെ62'ല്‍ നിന്നും വിഘ്നേശ് ശിവന്‍ പുറത്ത് ?

click me!