Lena Change Name : പേരിൽ മാറ്റം വരുത്തി നടി ലെന; ഭാ​ഗ്യം ആശംസിക്കൂവെന്ന് താരം

Web Desk   | Asianet News
Published : Jan 17, 2022, 12:09 PM ISTUpdated : Jan 17, 2022, 12:15 PM IST
Lena Change Name : പേരിൽ മാറ്റം വരുത്തി നടി ലെന; ഭാ​ഗ്യം ആശംസിക്കൂവെന്ന് താരം

Synopsis

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാനാണ് ലെനയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 

പേരിൽ മാറ്റം വരുത്തി ചലച്ചിത്ര താരം ലെന(Lena). തന്റെ പേരിന്റെ ഇം​ഗ്ലീഷ് സ്‌പെല്ലിങ്ങില്‍ ഒരു 'A' കൂടി ചേര്‍ത്താണ് ലെന പേര് പരിഷ്‌കരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 'എന്റെ പേരിന്റെ സ്‌പെല്ലിങ്  Lenaa എന്നാക്കിയിരിക്കുന്നു. എനിക്ക് ഭാഗ്യം ആശംസിക്കൂ', എന്നാണ് ലെന കുറിച്ചത്.

അതേസമയം, ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാനാണ് ലെനയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം വിജയകരമായ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേപ്പടിയാന്‍'. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സ് ആണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

ആടുജീവിതം, ഭീഷ്മ പര്‍വം, വനിത, ആര്‍ട്ടിക്കിള്‍ 21 തുടങ്ങി ഒട്ടേറെ സിനിമകളില്‍ ലെന പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ റഹിം ഖാദർ സംവിധാനം ചെയ്യുന്ന'വനിത'. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ്  ഭീഷ്മ പര്‍വം. ചിത്രം അടുത്തമാസം തിയറ്ററുകളിൽ എത്തും. ആടുജീവിതത്തിൽ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍