അമ്പമ്പോ എന്താ ഒരുമാറ്റം ! ഒറ്റച്ചിത്രത്തിലൂടെ മലയാളികളെ കണ്ണീരണിയിച്ച ഈ നടിയെ മനസിലായോ?

Published : Jun 24, 2023, 07:46 AM ISTUpdated : Jun 24, 2023, 07:57 AM IST
അമ്പമ്പോ എന്താ ഒരുമാറ്റം ! ഒറ്റച്ചിത്രത്തിലൂടെ മലയാളികളെ കണ്ണീരണിയിച്ച ഈ നടിയെ മനസിലായോ?

Synopsis

ആകാശദൂത് എന്ന ചിത്രത്തിലൂടെ മലയാളികളെ ഒന്നാകെ കരയിച്ച നടി. 

താരങ്ങളുടെ കുട്ടിക്കാല, പഴയകാല ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ. ഇവയെല്ലാം ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നതും. ഇത്തരം ഫോട്ടോകൾ പുറത്തുവന്നാൽ ഇതായിരിക്കും പിന്നെ സോഷ്യൽ മീഡിയയിൽ ട്രെന്റ്. അത്തരത്തിൽ മലയാളികളുടെ ഒരു പ്രിയ നടിയുടെ ഇപ്പോഴത്തെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

ആകാശദൂത് എന്ന ചിത്രത്തിലൂടെ മലയാളികളെ ഒന്നാകെ കരയിച്ച മാധവിയുടേതാണ് ഫോട്ടോ. 1980 കളിൽ മലയാള സിനിമയിൽ സജീവമായ നടിയായിരുന്നു മാധവി. മുൻനിര നടന്മാർക്കൊപ്പം മികച്ച വേഷങ്ങളിൽ താരം തിളങ്ങിയിട്ടുണ്ട്. മാധവിയുടെ ഏറ്റവും മികച്ച കഥാപാത്രം ആകാശദൂതിലേതാണെന്ന് പറയേണ്ടതില്ലല്ലോ. ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് അന്നും ഇന്നും ലഭിക്കുന്നത്. 

മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, ബം​ഗാളി ഭാഷാ ചിത്രങ്ങളിലും മാധവി അഭിനയിച്ചിരുന്നു. ​ഗാന്ധാരി ആയിരുന്നു മലയാളത്തിൽ മാധവി ഏറ്റവും ഒടുവിൽ അഭിനയിച്ച സിനിമ. വിവാഹത്തോടെ അഭിനയ ജീവിതത്തോട് ബൈ പറഞ്ഞ മാധവി ഭർത്താവ് റാൽഫ് ശർമ്മയ്ക്ക് ഒപ്പം അമേരിക്കയിലാണ് താമസം. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് മാധവിയുടെ മകൾ പ്രസീലയുടെ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ബിരുദ പഠനം പൂർത്തിയായ മകൾക്ക് ഉന്നത പഠനത്തിന് വിദേശ സർവകലാശാലയിൽ നിന്നും ക്ഷണം ലഭിച്ച വിവരം മാധവി പങ്കുവച്ചിരുന്നു. ഇതിലെ ഫോട്ടോയാണ് വൈറലായത്. പ്രസീല ഉൾപ്പെടെ മൂന്ന് പെൺമക്കളാണ് മാധവിക്ക് ഉള്ളത്. 

നടി ശില്പയുടെ മരണം: വിചാരണ നടപടികൾക്ക് സ്റ്റേ, കോടതി ഇടപെടൽ അച്ഛന്റെ ഹർജിയിൽ

സിബി മലയിൽ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ സിനിമയാണ് ആകാശദൂത്. ഡെന്നീസ്‌ ജോസഫ്‌ ആയിരുന്നു തിരക്കഥ ഒരുക്കിയത്. മാധവിയ്ക്ക് ഒപ്പം മുരളി ആയിരുന്നു നായകനായി എത്തിയത്. കൂടാതെ ജഗതി ശ്രീകുമാർ, നെടുമുടി വേണു, എൻ.എഫ്. വർഗ്ഗീസ്, ബിന്ധു പണിക്കർ തുടങ്ങിയവരും ചിത്രത്തിന്റെ ഭാ​ഗമായി. 

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും..

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ