Malavika Mohanan : നടുക്കടലിൽപെട്ടതു പോലെയായിരുന്നു, ജീവിതത്തിലെ ഏറ്റവും താഴ്ന്ന അവസ്ഥ: മാളവിക മോഹനൻ

Web Desk   | Asianet News
Published : Jan 05, 2022, 09:57 AM IST
Malavika Mohanan : നടുക്കടലിൽപെട്ടതു പോലെയായിരുന്നു, ജീവിതത്തിലെ ഏറ്റവും താഴ്ന്ന അവസ്ഥ: മാളവിക മോഹനൻ

Synopsis

ജീവിതത്തില്‍ തനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥയിൽ നിന്നും കരകയറാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് സഹായിച്ചതെന്നും മാളവിക പറയുന്നു.

മലയാള സിനിമയിലെ യുവതാര നിരയിലെ പ്രിയ നായികയാണ് മാളവിക മോഹനൻ(Malavika Mohanan). മലയാളത്തിലൂടെയാണ് സിനിമാ അരങ്ങേറ്റമെങ്കിലും ഇതര ഭാ​ഷകളിലും മാളവിക തന്റെ സാന്നിധ്യം ഉറപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കഴിഞ്ഞ വർഷത്തെ അനുഭവമാണ് നടി പങ്കുവച്ചത്. 2021ല്‍ സിനിമാ ജീവിതം സന്തോഷം നിറഞ്ഞതും വ്യക്തി ജീവിതം വളരെ മോശവുമായിരുന്നുവെന്ന് മാളവിക കുറിക്കുന്നു. ജീവിതത്തില്‍ തനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥയിൽ നിന്നും കരകയറാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് സഹായിച്ചതെന്നും മാളവിക പറയുന്നു.

മാളവികയുടെ വാക്കുകൾ

കഠിനമായ ഒരു വര്‍ഷമായിരുന്നു കഴിഞ്ഞു പോത്. മറ്റേതൊരു വര്‍ഷത്തേക്കാളും എനിക്ക് വളരെ കഠിനമായിരുന്നു ഈ വർഷം. പ്രഫഷണല്‍ കാര്യങ്ങള്‍ വളരെ നല്ലതായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എന്റെ ആദ്യ റിലീസ് ബോക്സ്ഓഫിസിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറി. ഞങ്ങളുടെ തലമുറയിലെ എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളുമായി മറ്റൊരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിച്ചു. എന്റെ ആദ്യത്തെ ബോളിവുഡ് സിനിമ ആരംഭിച്ചു. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന മറ്റൊരു ആവേശകരമായ ചിത്രത്തിന് കരാര്‍ ഒപ്പിട്ടു. അങ്ങനെ മനോഹരമായ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. 

എന്നാല്‍ വ്യക്തിപരമായി ഞാന്‍ ഒരു നടുക്കടലിൽപെട്ടതു പോലെയായിരുന്നു. കുറച്ച് മാസങ്ങളായി ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. ഇത്രയും നാളത്തെ ജീവിതയാത്രയിൽ എനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥ. ഈ കരിയര്‍ തന്നെ നിരവധി അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്. വ്യക്തി ജീവിതത്തിലും അതിന്റെ അഭാവം ആത്മാവിനെ തകര്‍ക്കും. ആ സമയത്തെ അതിജീവിക്കാന്‍ എന്നെ സഹായിച്ച ഒരേയൊരു കാര്യം (എന്റെ കുടുംബത്തിന് പുറമെ) നല്ല സുഹൃത്തുക്കളാണ്. ജോലി തിരക്കിലാണെങ്കില്‍, ഒഴിവുസമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നു, പുതിയ ബന്ധത്തിലാണെങ്കില്‍, ആ വ്യക്തിയോടൊപ്പമാണ് മുഴുവന്‍ സമയവും ചെലവഴിക്കുന്നത്. 2021ലെ ഏറ്റവും നല്ല ഭാഗം എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളാണ്. എന്നെ പോലെ നിങ്ങളും നല്ല സുഹൃത്തുക്കള്‍ക്കൊപ്പം ആവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം ഈ വര്‍ഷം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിഷം നിറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാക്കാൻ തീരുമാനിച്ചു.

PREV
click me!

Recommended Stories

എമ്പുരാനെ മറികടക്കാൻ ആരുണ്ട്?, കളങ്കാവലിന് എത്രാം സ്ഥാനം?, വേഗത്തില്‍ 50 കോടി നേടിയ ചിത്രങ്ങള്‍
'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്