ആദ്യ മലയാള-അറബിക് ചിത്രം; ‘ആയിഷ’ ആകാൻ മഞ്ജു വാര്യർ

By Web TeamFirst Published Sep 10, 2021, 1:35 PM IST
Highlights

മഞ്ജുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ അനൗൺസ്മെന്റ്. 

ടി മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആയഷയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നവാഗതനായ ആമിർ പള്ളിക്കൽ  സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ കമേഴ്സ്യൽ മലയാള-അറബിക് ചിത്രമാണ്. ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. മഞ്ജുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ അനൗൺസ്മെന്റ്. 

സംവിധായകൻ സക്കറിയയാണ് ചിത്രത്തിന്റെ നിർമ്മാണം. ആഷിഫ് കക്കോടിയാണ് രചന. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും ഗൾഫിലാണ്  ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലിഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 

എം. ജയചന്ദ്രനാണ് സംഗീതം. 2022 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 
ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!