'പ്രണവിന് അഭിനയിക്കണമെന്ന് താൽപ്പര്യം ഇല്ല, പലപ്പോഴും നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നതാണ്': മോഹൻലാൽ

Published : Sep 08, 2022, 07:42 PM ISTUpdated : Sep 09, 2022, 12:50 PM IST
'പ്രണവിന് അഭിനയിക്കണമെന്ന് താൽപ്പര്യം ഇല്ല, പലപ്പോഴും നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നതാണ്': മോഹൻലാൽ

Synopsis

മായ വലിയൊരു കവയത്രിയൊന്നും അല്ലെന്നും അവര് പണ്ടെഴുതിയ കുറേ കളക്ഷൻസ് നമ്മൾ കണ്ടു. അതൊരു ബുക്ക് ആക്കാമോ എന്ന് ചോദിച്ചുവെന്നും അതൊരു സക്സസ് ആണെന്നുമാണ് മോഹൻലാൽ പറയുന്നത്.

ലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. താരത്തിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. ഏതാനും ചില സിനിമകൾ മാത്രമെ പ്രണവ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടംനേടാൻ പ്രണവിന് ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചിരുന്നു. ഇപ്പോഴിതാ പ്രണവിനെയും മകൾ വിസ്മയയെയും കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹൻലാൽ. തിരുവോണനാളിൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം. 

സിനിമയിൽ അഭിനയിക്കണമെന്ന ആ​ഗ്രഹമുള്ള ആളല്ല പ്രണവെന്നും നിർ‌ബന്ധിച്ചാണ് ആദ്യ സിനിമ ചെയ്തതെന്നും മോഹൻലാൽ പറയുന്നു. "പ്രണവിന് സിനിമയിൽ അങ്ങനെ അഭിനയിക്കണമെന്ന ആ​ഗ്രഹമുള്ള ആളല്ല. നമ്മൾ നിർ‌ബന്ധിച്ച് അഭിനയിപ്പിക്കുന്ന ആളാണ്. സ്വതന്ത്രനായി സഞ്ചരിക്കാൻ ആ​ഗ്രഹിക്കുന്ന ആളാണ് പ്രണവ്. അവന് കുറച്ച് സമയം ആവശ്യമാണ്", എന്ന് മോഹൻലാൽ പറയുന്നു. ഹൃദയം ഹിറ്റായപ്പോൾ എന്ത് സമ്മാനമാണ് കൊടുത്തതെന്ന ചോദ്യത്തിന്, എന്റെ ഹൃദയം കൊടുത്തുവെന്നാണ് മോഹൻലാൽ പറഞ്ഞത്. 

അതേസമയം, മായ വലിയൊരു കവയത്രിയൊന്നും അല്ലെന്നും അവര് പണ്ടെഴുതിയ കുറേ കളക്ഷൻസ് നമ്മൾ കണ്ടു. അതൊരു ബുക്ക് ആക്കാമോ എന്ന് ചോദിച്ചുവെന്നും അതൊരു സക്സസ് ആണെന്നുമാണ് മോഹൻലാൽ പറയുന്നത്. അടുത്തൊരു ബുക് എഴുതാൻ കുട്ടിക്ക് കഴിയുമോ എന്നൊന്നും എനിക്കറിയില്ല. അവരെല്ലാം ഫ്രീ തിങ്കേഴ്സ് ആണ്. എല്ലാറ്റിനുമുള്ള സ്വാതന്ത്ര്യം നമ്മൾ കൊടുത്തിട്ടുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. 

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രണവ് മോഹൻലാൽ ചിത്രമാണ് 'ഹൃദയം'. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.  ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്.  

ഇരുൾ വീണ ഇടനാഴിയിൽ അയാൾ തനിച്ച്; 'എലോൺ' പോസ്റ്ററുമായി മോഹൻലാൽ

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു