ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക

Published : Mar 09, 2026, 07:48 PM IST
meenakshi chaudhary

Synopsis

'ലക്കി ഭാസ്കർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി മീനാക്ഷി ചൗധരി, ഭാവി വരനെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ പങ്കുവെച്ചു. കുറഞ്ഞത് നൂറ് ഏക്കർ സ്ഥലവും, പാചകം, അലക്ക്, തേപ്പ് തുടങ്ങിയ വീട്ടുജോലികള്‍ പങ്കാളി അറിഞ്ഞിരിക്കണമെന്ന് പറയുന്നു.

തെന്നിന്ത്യൻ സിനിമാ ലോകത്തെ പുതിയ താരോദയം ആണ് മീനാക്ഷി ചൗധരി. ഹിന്ദി സിനിമയിലൂടെ തുടക്കം കുറിച്ച് ഇന്ന് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങുന്ന മീനാക്ഷി മലയാളികൾക്കും ഏറെ സുപരിചിതയാണ്. ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ലക്കി ഭാസ്കറിലെ നായികയായിരുന്നു മീനാക്ഷി ചൗധരി. ഇപ്പോഴിതാ മീനാക്ഷി തന്റെ ഭാവി വരനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് മലയാളികളടക്കമുള്ളവരെ ഞെട്ടിരിച്ചിരിക്കുന്നത്. ഒരഭിമുഖത്തിൽ രസകരമായി പറഞ്ഞ മറുപടിയാണ് വൈറലായി മാറിയത്.

തന്റെ ഭാവി വരന് 100 ഏക്കർ സ്ഥലം വേണമെന്ന് മീനാക്ഷി ചൗധരി പറയുന്നു. ഒപ്പം നല്ല രീതിയിൽ പാചകം ചെയ്യുന്ന ആളു അലക്കാനും തുണികൾ തേയ്ക്കാനും അറിഞ്ഞിരിക്കണമെന്നും മീനാക്ഷി പറയുന്നുണ്ട്. “എന്നെ വിവാഹം കഴിക്കുന്ന പയ്യന് കുറഞ്ഞത് 100 ഏക്കർ ഭൂമി എങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം. കൂടാതെ പാചകം ചെയ്യാനും വസ്ത്രങ്ങൾ അലക്കാനും അവ തേയ്ക്കാനും അറിയണം. വീട്ടുജോലികൾ എല്ലാം ഉത്തരവാദിത്തത്തോടെ നോക്കി നടത്താൻ കഴിയുന്ന ആളായിരിക്കണം. അടിസ്ഥാന ജോലികൾ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പങ്കാളി പ്രാപ്തനായിരിക്കണം”, എന്നായിരുന്നു മീനാക്ഷിയുടെ വാക്കുകൾ.

പിന്നാലെ രസകരമായ മറുപടിയുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രം​ഗത്തെത്തി. 'അയിന് ഒരു ബംഗാളിയെ വെച്ചാൽ പോരേ, എല്ലാം മനസ്സിലായി പക്ഷെ ഈ നൂറ് ഏക്കർ, അതെന്തിനാകും?, കല്യാണം കഴിക്കാൻ അയാൾക്ക് ചുറ്റും ഒരുപാട് പെൺകുട്ടികൾ ഉണ്ടാകും. 100 ഏക്കറുണ്ടെങ്കിൽ അവൻ എന്തിന് നിങ്ങളുടെ പുറകെ വരണം, ഇതിനർത്ഥം അവർക്ക് വേണ്ടത് ഭർത്താവിനെയല്ല, വീട്ടു ജോലിക്കാരനെയാണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക
ചിത്രീകരിച്ചത് പൂര്‍ണ്ണമായും ഐ ഫോണില്‍; 'പഗിട കളി' തിയറ്റര്‍ റിലീസിന്